ബംഗളൂരു: മിനി ഇന്ത്യൻ ടീമാണ് ബംഗളൂരു എഫ്.സി. ക്യാപ്റ്റൻ സുനിൽ ഛേത്രി, ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു, രാഹുൽ ബേക്കെ, ഉദാന്ത സിങ്, ആഷിഖ് കുരുണിയൻ എന്നിവർ ദേശീയ കുപ്പായത്തിൽ മിന്നിത്തിളങ്ങിയെത്തുേമ്പാൾ ടീമിെൻറ കരുത്ത് ഉൗഹിക്കാവുന്നതേയുള്ളൂ. ചെറിയ അഴിച്ചുപണി നടത്തി, ചോർച്ച പരിഹരിച്ച്, മുന്നേറ്റനിരയുടെ മൂർച്ച കൂട്ടിയെത്തുന്ന ബംഗളൂരു കടലാസിൽ കഴിഞ്ഞ സീസണിലേതിെനക്കാളും കരുത്തരാണ്. റിനോ ആേൻറായെയും ആഷിഖിനെയും കൂടാതെ മറ്റൊരു മലയാളി കൂടി ബംഗളൂരു സ്ക്വാഡിലുണ്ട്. വിങ്ങിൽ വേഗമേറിയ നീക്കം നടത്താൻ കെൽപുള്ള കോഴിക്കോട്ടുകാരൻ ലിയോൺ അശോകൻ. ചെന്നൈയിനിൽനിന്ന് റാഫേൽ അഗസ്റ്റോയെ റാഞ്ചിയ ബംഗളൂരു, യൂജിൻസൺ ലിങ്ദോയെ തിരികെ ടീമിലെത്തിക്കുകയും ചെയ്തു.
ശക്തി
അറ്റാക്കിങ്ങിൽ ഇൗ സീസണിൽ പരീക്ഷിക്കുന്ന ഇന്ത്യൻ ത്രയം തന്നെയാണ് ബംഗളൂരുവിെൻറ തുറുപ്പുശീട്ട്. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ തിളങ്ങുന്ന എറിക് പാർത്താലു, മിഡ്ഫീൽഡിലും അറ്റാക്കിങ്ങിലും പ്രാവീണ്യം തെളിയിച്ച സ്പാനിഷ് താരം ദിമാസ് ദെൽഗാഡോ, റാഫേൽ അഗസ്റ്റോ എന്നിവരാണ് മധ്യനിരയിൽ കളി നെയ്യുക. പരിചയസമ്പന്നരായ യുവാനനും ആൽബർട്ട് സെറാനും കൂട്ടായി രാഹുൽ ബേക്കെയും നിഷുകുമാറും റിനോ ആേൻറായും അണിനിരക്കുന്ന പ്രതിരോധത്തിനുപിന്നിൽ കോട്ടപോലെ വലകാക്കാൻ ഗുർപ്രീതും. ഇൗ ശക്തമായ ലൈനപ്പ് തന്നെയാണ് ടീമിന് ആത്മവിശ്വാസമേറ്റുക. കളിയുടെ രസതന്ത്രം നന്നായറിയുന്ന ചാൾസ് കൊഡ്രാറ്റിെൻറ പരിശീലനം കൂടിയാവുേമ്പാൾ ബംഗളൂരു കിരീടം കാത്താലും അത്ഭുതപ്പെടാനില്ല.
ദൗർബല്യം
സ്റ്റാർ സ്ട്രൈക്കർ മിക്കുവില്ലാതെ ഇത്തവണ പടക്കിറങ്ങുന്ന ബംഗളൂരുവിന് സ്ഥിരത പ്രകടിപ്പിച്ചേ മതിയാവൂ. ടീമിെൻറ ആദ്യ െഎ.എസ്.എൽ സീസണിൽ മിക്കുവും ക്യാപ്റ്റൻ സുനിൽ ഛേത്രിയും ചേർന്ന് ഗോളുകൾ അടിച്ചുകൂട്ടിയിരുന്നു. കളിക്കളത്തിൽ ഇരുവരും പ്രകടിപ്പിച്ച ഒത്തിണക്കത്തിെൻറയും ധാരണയുടെയും ഫലം കൂടിയായിരുന്നു അത്. കഴിഞ്ഞ സീസണിൽ മിക്കു കളത്തിലിറങ്ങിയ 12 കളിയിൽ നിന്നായി ബംഗളൂരു നേടിയത് 23 ഗോൾ. ഗോവക്കെതിരെ പരിക്കേറ്റ് മിക്കു പുറത്തിരുന്നതിനു ശേഷം ഒമ്പതു കളിയിൽ ടീം നേടിയത് 11 ഗോൾ മാത്രം. ഛേത്രി നേടിയ ഒമ്പതിൽ എട്ടും മിക്കുവിെൻറ സാന്നിധ്യത്തിലായിരുന്നു. മിക്കുവിെൻറ അഭാവം മറികടക്കാൻ ഛേത്രിക്ക് ഇടത്തും വലത്തും ഉദാന്ത സിങ്ങിനെയും ആഷിഖിനെയുയാണ് കോച്ച് കാൾസ് കൊഡ്രാറ്റ് നിയോഗിക്കുന്നത്.
പ്രതീക്ഷ
ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്നാം സീസണാണ് ബംഗളൂരുവിേൻറത്. ആദ്യ സീസണിൽ ഫൈനലിസ്റ്റുകൾ. രണ്ടാം സീസണിൽ കിരീടം. ഇത്തവണ തന്ത്രങ്ങൾ ഛേത്രിയിൽ കേന്ദ്രീകരിച്ചാണ്. ടീമിൽ ഏറെ പേരും പഴയ മുഖങ്ങളായതിനാൽ ഒത്തിണക്കം തന്നെ പ്രധാനം. പാസിങ്ങിലെ കൃത്യതയും കൗണ്ടർ അറ്റാക്കിലെ വേഗവും ഗതി നിർണയിക്കും. ലാലിഗ ക്ലബ് ഒസാസുനയുടെ മുൻ സ്ട്രൈക്കർ മാനുവൽ ഒൻവു വിൽഫ്രാങ്ക് കൂടി ആക്രമണത്തിനെത്തുേമ്പാൾ ഗോളിന് ക്ഷാമമുണ്ടാവില്ല. ഹോം മൈതാനം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി കണ്ഠീരവയിലെ സ്വന്തം ൈമതാനത്തുതന്നെ പന്തുതട്ടാനാവുമെന്ന പ്രതീക്ഷയിലാണ് ബംഗളൂരു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.