മുബൈ: െഎ.എസ്.എൽ മൂന്നാം സീസണിൽ എഫ്.സി ഗോവക്ക് ആദ്യ ജയം. എതിരാളികളായ മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഗോവ ആദ്യജയം ആഘോഷിച്ചത്. 41ാം മിനിറ്റിൽ റിച്ചാർലിസൺ െഫലിസ്ബിനോയാണ് ഗോവക്കായി വലകുലുക്കിയത്.
ജൂലിയോ സീസർ പായിച്ച ഫ്രീക്വിക്ക് അസാമാന്യ വേഗത്തിൽ ഗോളാക്കി മാറ്റി റിച്ചാർലിസൺ എതിരാളികളെ ഞെട്ടിക്കുകയായിരുന്നു. മൂന്ന് തോൽവിയും ഒരു സമനിലയുമായി പോയിൻറ് നിലയിൽ അവസാന സ്ഥാനത്തായിരുന്ന ഗോവക്ക് ഇൗ ജയത്തോടെ മൂന്ന് പോയിൻറ് കൂടിയിട്ടുണ്ട്. രണ്ടാം തോൽവി പിണഞ്ഞ മുംബൈക്ക് ആറു മത്സരത്തിൽ നിന്ന് എട്ട് പോയിൻറാണുള്ളത്.
Watch all the best moments from @FCGoaOfficial's win over @MumbaiCityFC in the #HeroISL. #ISLRecap #MUMvGOA #LetsFootball pic.twitter.com/deuN0iRVms
— Indian Super League (@IndSuperLeague) October 21, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.