ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകൾക്ക് ഇന്ത്യൻ പരിശീലകരെ നിയമിക്കാൻ ദേശീയ ഫുട്ബാൾ ഫെഡറേഷൻ അനുമതി. എ.എഫ്.സി പ്രഫഷനൽ ലൈസൻസും ഒന്നാം നിര ലീഗിലെ പരിചയ സമ്പത്തുമുള്ള പരിശീലകരെ നിയമിക്കാമെന്നാണ് നിർദേശം. എന്നാൽ, ഇന്ത്യയിൽ 15പേർക്ക് മാത്രമേ പ്രോ ലൈസൻസുള്ളൂ. കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ താങ്ബോയ് സിങ്തോ, ഗോകുലം കേരള കോച്ച് ബിനോ ജോർജ്, സാവിയോ മെദീര എന്നിവർ ഉൾപ്പെടെയുള്ളവരാണ് പട്ടികയിൽ. എല്ലാ ടീമുകളുടെയും സഹപരിശീലകർ ഇന്ത്യക്കാരായിരിക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.