മുംബൈ: ക്ഷണിച്ചുവരുത്തിയ ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെ സുനിൽ േഛത്രിയുടെ സെഞ്ച്വറി ആഘോഷം. കരിയറിലെ 100ാം മത്സരത്തിനിറങ്ങിയ നായകെൻറ ഇരട്ട ഗോൾ മികവിൽ ഇൻറർകോണ്ടിനെൻറൽ കപ്പിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ആഫ്രിക്കൻ കരുത്തരായ കെനിയയെ 3-0ത്തിന് വീഴ്ത്തി ഇന്ത്യ ഫൈനൽ ബർത്തുറപ്പിച്ചു.
തിമിർത്തുപെയ്ത മഴയിൽ മുങ്ങിപ്പോയ ഗോൾരഹിതമായ ഒന്നാം പകുതിക്കുശേഷമായിരുന്നു ഛേത്രിയിലൂടെ ഇന്ത്യ തിരിച്ചെത്തിയത്. രണ്ടാം പകുതിയിൽ െമെതാനത്തെ വെള്ളം വലിഞ്ഞപ്പോൾ ഇന്ത്യ പന്തിൽ വേഗം കണ്ടെത്തി.
കളിയുടെ 68ാം മിനിറ്റിൽ തന്നെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അവസരം ഛേത്രി ഉന്നംതെറ്റാതെ വലക്കുള്ളിലാക്കി. സമനിലക്കെണി പൊട്ടിച്ച ആവേശത്തിൽ കളിക്ക് വേഗംകൂട്ടിയ ഇന്ത്യ നാലു മിനിറ്റിനകം രണ്ടാം ഗോളടിച്ച് ലീഡ് നേടി. ബോക്സിനുള്ളിൽ ഹോളിചരൺ നർസറിയുടെ ക്രോസ് കെനിയൻ ഡിഫൻഡർ തടഞ്ഞെങ്കിലും റീബൗണ്ട് ചെയ്തപ്പോൾ ജെജെ നെഞ്ചിലെടുത്ത് േക്ലാസ്റേഞ്ചിലൂടെ നിറയൊഴിച്ചു.
മഴയിൽ കുതിർന്ന ഇന്ത്യക്ക് വിജയാഹ്ലാദത്തിെൻറ നിമിഷം. 83ാം മിനിറ്റിൽ നർസറിക്ക് പകരം മലയാളിതാരം ആഷിഖ് കുരുണിയൻ കളത്തിലെത്തി. ഇഞ്ചുറി ടൈമിലേക്ക് നീങ്ങിയ കളിയിൽ ഛേത്രി വീണ്ടും സ്കോർ ചെയ്ത് ഇന്ത്യക്ക് തകർപ്പൻ ജയവും സെഞ്ച്വറി മത്സരവും ആഘോഷമാക്കി.
Master @chetrisunil11 scores in his 100th International match. That's his 60th International goal. #Chhetri100 #INDvKEN #WeAreIndia #BackTheBlue #AsianDream pic.twitter.com/Vvp8AvbXkc
— Indian Football Team (@IndianFootball) June 4, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.