ന്യൂഡൽഹി: അടുത്ത മാസം ഒന്നു മുതൽ 10 വരെ മുംബൈയിൽ നടക്കുന്ന ഇൻറർകോണ്ടിനെൻറൽ ചതുർരാഷ്ട്ര ഫുട്ബാൾ ടൂർണമെൻറിൽനിന്ന് ആഫ്രിക്കൻ ശക്തികളായ ദക്ഷിണാഫ്രിക്ക പിന്മാറി. ജൂലൈയിൽ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന കൊസാഫ കപ്പ് ടൂർണമെൻറിെൻറ തയാറെടുപ്പുകൾക്ക് സമയം ആവശ്യമായതിനാലാണ് ടൂർണമെൻറിൽനിന്നുള്ള പിന്മാറ്റം.
ദക്ഷിണാഫ്രിക്കക്ക് പകരം ഫിഫ റാങ്കിങ്ങിൽ 113ാം സ്ഥാനത്തുള്ള കെനിയയാകും ടൂർണമെൻറിനെത്തുക. അടുത്ത വർഷം യു.എ.ഇയിൽ നടക്കുന്ന ഏഷ്യൻ കപ്പിനുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് ഒാൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഇൻറർകോണ്ടിനെൻറൽ കപ്പ് സംഘടിപ്പിക്കുന്നത്.
ന്യൂസിലൻഡും ചൈനീസ് തായ്പേയിയുമാണ് ടൂർണമെൻറിൽ പങ്കെടുക്കുന്ന മറ്റ് ടീമുകൾ. ലോകകപ്പിൽ പങ്കെടുത്ത് പരിചയമുള്ള ന്യൂസിലൻഡാണ് ടൂർണമെൻറിലെ ഏറ്റവും കരുത്തർ. നാല് ടീമുകളും ഓരോ തവണ ഏറ്റുമുട്ടിയശേഷം കൂടുതൽ പോയൻറ് നേടുന്ന രണ്ടു ടീമുകൾ ഫൈനലിലെത്തുന്ന രീതിയിലാണ് മത്സരക്രമം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.