കൊച്ചി: രഞ്ജി ട്രോഫിയിലും മുഷ്താഖ് അലി ട്വൻറി20യിലും കേരളത്തിനായി വിക്കറ്റുകൾ വാരിക്കൂട്ടിയ സന്ദീപ് വാര്യർ െഎ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം. 12 സീസണിന് തുടക്കം കുറിക്കാൻ 10 ദിവസം ബാക്കിനിൽക്കെ യാണ് സന്ദീപിനെ കൊൽക്കത്ത സ്വന്തമാക്കുന്നത്.
ഇൗ സീസൺ രഞ്ജിയിൽ 10 കളിയിൽ 44 വിക്കറ്റും മുഷ്താഖ് അലി ട്വൻറി20യിൽ ആറ് കളിയിൽ എട്ടുവിക്കറ്റും ഇൗ പേസ് ബൗളർ വീഴ്ത്തിയിരുന്നു. ഇക്കഴിഞ്ഞ താരലേലപ്പട്ടികയിൽ സന്ദീപും ഇടം നേടിയെങ്കിലും ആരും വിളിച്ചെടുത്തില്ല. 2013 മുതൽ മൂന്ന് സീസണിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും കളിച്ചിരുന്നില്ല.
സഞ്ജു സാംസൺ (രാജസ്ഥാൻ), ബേസിൽ തമ്പി (ഹൈദരാബാദ്), കെ.എം.ആസിഫ് (ചെന്നൈ സൂപ്പർകിങ്സ്), മിഥുൻ സുരേന്ദ്രൻ (രാജസ്ഥാൻ) എന്നിവരാണ് സീസണിൽ വിവിധ െഎ.പി.എൽ ടീമുകളിൽ ഇടംനേടിയ മലയാളി താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.