ചെന്നൈ: അഞ്ചു മിനിറ്റ് നീണ്ട ഇഞ്ചുറി ടൈം കടന്നിട്ടും നിലക്കാത്ത പോരാട്ടം. ഒടുവില്‍ ലോങ് വിസിലിനുള്ള കാത്തിരിപ്പിനിടെ പിറന്ന നോര്‍ത്ത് ഈസ്റ്റിന്‍െറ സമനില ഗോളോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ ചാമ്പ്യന്മാരുടെ വഴികളടയുന്നു. ആറു ഗോളുകള്‍ പിറന്ന് സംഭവബഹുലമായ പോരാട്ടത്തിനൊടുവില്‍ ചെന്നൈയിന് കണ്ണീര്‍ സമനിലയുമായി (3-3) മടക്കം. നൈജീരിയന്‍ താരം ഡുഡു ഒമാഗ്ബെമിയുടെ ഹാട്രിക് മികവില്‍ ഓരോ തവണയും ലീഡ് നേടിയ ചെന്നൈയിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ചായിരുന്നു വടക്കുകിഴക്കന്‍ പട കളിയില്‍ തിരിച്ചത്തെിയത്. നികളസ് വെലസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍, ഇഞ്ചുറി ടൈമിന്‍െറ അവസാന മിനിറ്റില്‍ സൗവിക് ഘോഷിന്‍െറ ഹെഡര്‍ ഗോള്‍ ചാമ്പ്യന്മാരുടെ ജയം നിഷേധിച്ചു.
ഇതോടെ രണ്ടു കളി ബാക്കിയുള്ള നോര്‍ത്ത് ഈസ്റ്റ് 15 പോയന്‍റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. ഒരു കളി മാത്രം ബാക്കിയുള്ള ചെന്നൈയിന്‍ ഇതേ പോയന്‍റുമായി ഏഴാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ഗോവയോട് ജയിച്ചാലും സെമിയിലിടം നേടാന്‍ സാധ്യതയില്ല. ശരാശരിയില്‍ മൈനസ് നാലു ഗോള്‍ പിന്നിലായതും അവസാന നിമിഷങ്ങളിലെ സാധ്യതകള്‍ക്ക് വില്ലനാവും.
സ്വന്തം മണ്ണില്‍ ജയിക്കാനുറച്ചായിരുന്നു ചെന്നൈയിന്‍ കളത്തിലിറങ്ങിയത്. ആവേശം നിറക്കാന്‍ ഉടമസ്ഥരായ അഭിഷേകും എം.എസ്. ധോണിയും ഗാലറി നിറച്ച് ആരാധകരുമത്തെിയെങ്കിലും നീലപ്പടയുടെ വിധി മാറ്റിയെഴുതാനായില്ല. 34ാം മിനിറ്റില്‍ ഡുഡുവിന്‍െറ തകര്‍പ്പന്‍ ഗോളോടെയായിരുന്നു തുടക്കം. വാദുവിന്‍െറ ക്രോസിന് തലവെച്ച ഡുഡു കൃത്യം ലക്ഷ്യത്തിലത്തെിച്ചു. പക്ഷേ, നാലു മിനിറ്റിനകം വെലസ് തിരിച്ചടിച്ചു. ആദ്യ പകുതി പിരിയുംമുമ്പേ ഡുഡു ആദ്യഗോളിന് സമാനമായ മറ്റൊരു ഗോളിലൂടെ ചാമ്പ്യന്മാരെ മുന്നിലത്തെിച്ചു.
രണ്ടാം പകുതി തുടങ്ങി 51ാം മിനിറ്റില്‍ വെലസിലൂടെ നോര്‍ത്ത് ഈസ്റ്റ് വീണ്ടും ഒപ്പമത്തെി. പെരുവിരലില്‍ നിര്‍ത്തിയ പോരാട്ടത്തിന് വീറും വാശിയും കൂടിയ നിമിഷം. 81ാം മിനിറ്റില്‍ ബെര്‍ണാഡ് മെന്‍ഡിയുടെ അസിസ്റ്റില്‍ ഡുഡു ഹാട്രിക് തികച്ചു. നോര്‍ത്ത് ഈസ്റ്റ് നിരയില്‍ സുബ്രതോ പാലിന് പകരം മലയാളി താരം ടി.പി. രഹനേഷത്തെിയിരുന്നു. തിരിച്ചടിക്കാന്‍ സകല അടവും പുറത്തെടുത്തതോടെ കൈയാങ്കളിയിലുമത്തെി. ഇഞ്ചുറി ടൈം നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും കളി അവസാനിച്ചില്ല. ആറാം മിനിറ്റിലത്തെിയപ്പോഴായിരുന്നു വെലസിന്‍െറ കോര്‍ണര്‍ കിക്കിലൂടെയത്തെിയ പന്ത് സൗവികിന്‍െറ ഹെഡറിലൂടെ ചെന്നൈയിന്‍ വല പിളര്‍ത്തിയത്. അതുവരെ ആര്‍ത്തുവിളിച്ച ഗാലറിയെ കണ്ണീര്‍ച്ചാലാക്കി നോര്‍ത്ത് ഈസ്റ്റ് മുന്നോട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.