ഫറ്റോർഡ: െഎ ലീഗിലെ കുതിപ്പ് ഇന്ത്യൻ സൂപ്പർ ലീഗിലും തുടരുന്ന ബംഗളൂരു എഫ്.സി ഇന്ന് ഗോവൻ മടയിൽ. ആദ്യ രണ്ടു മത്സരത്തിലും മിന്നും ജയം സ്വന്തമാക്കിയ സുനിൽ ഛേത്രിയും സംഘവും ഹാട്രിക്ക് ജയം തേടിയാണ് ഗോവയിലെ ഫേട്ടാർഡ സ്റ്റേഡിയത്തിൽ ബൂട്ടുകെട്ടുന്നത്.
ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ മുംബൈയോട് 2-1ന് തോൽക്കാനായിരുന്നു എഫ്.സി േഗാവയുടെ വിധി. സ്വന്തം നാട്ടുകാരുടെ മുന്നിൽ ആദ്യ ഹോം മത്സരത്തിനിറങ്ങുേമ്പാൾ, വിജയവഴിയിലേക്ക് തിരിച്ചെത്താമെന്നാണ് കോച്ച് സെർജിയോ ലെബോറയുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.