??????? ???.?? ???????????? ??????? ?????? ???????????????

അ​ര​ങ്ങേ​റ്റം കൊ​ഴു​പ്പി​ക്കാ​ൻ  ബം​ഗ​ളൂ​രു എ​ഫ്.​സി

ബം​ഗ​ളൂ​രു എ​ഫ്.​സി
ഹോം ​ഗ്രൗ​ണ്ട്​: ശ്രീ ​ക​ണ്ഡീ​ര​വ സ്​​റ്റേ​ഡി​യം, ബം​ഗ​ളൂ​രു
വി​ളി​പ്പേ​ര്​: ദി ​ബ്ലൂ​സ്​
കോ​ച്ച്​: ആ​ൽ​ബ​ർ​ട്ട്​ റോ​ക്ക
​െഎ ​ലീ​ഗ്​ പ്ര​ക​ട​നം: 2013-14, 2015-16(ചാ​മ്പ്യ​ന്മാ​ർ) 
2014-15 റ​ണ്ണേ​ഴ്​​സ്​ അ​പ്പ്​
ഫെ​ഡ​റേ​ഷ​ൻ​സ്​ ക​പ്പ്​: 2014-15, 2016-17 (ചാ​മ്പ്യ​ന്മാ​ർ)
എ.​എ​ഫ്.​സി ക​പ്പ്​: 2015-16 (റ​ണ്ണേ​ഴ്​​സ്​ അ​പ്പ്)

 െഎ.​എ​സ്.​എ​ല്ലി​ൽ പു​തു​മു​ഖ​ക്കാ​രാ​ണെ​ങ്കി​ലും ബം​ഗ​ളൂ​രു എ​ഫ്.​സി​യെ​ന്ന പേ​ര്​ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ളി​ൽ ചു​രു​ങ്ങി​യ കാ​ല​ത്തി​നി​ട​ക്ക്​ ത​ന്നെ അ​റി​യ​പ്പെ​ട്ടു ക​ഴി​ഞ്ഞു. 2013ലാ​ണ്​ ജെ.​എ​സ്.​ഡ​ബ്ല്യൂ ബി​സി​ന​സ്​ ഗ്രൂ​പ്​​ ബം​ഗ​ളൂ​രു ആ​സ്​​ഥാ​ന​മാ​യി വ​ൻ സൗ​ക​ര്യ​ങ്ങ​ളോ​ടെ ബം​ഗ​ളൂ​രു എ​ഫ്.​സി​യെ​ന്ന ഫു​ട്​​ബാ​ൾ ക്ല​ബ്​ ആ​രം​ഭി​ക്കു​ന്ന​ത്. 2013-2014ൽ ​അ​ര​ങ്ങേ​റ്റം കു​റി​ച്ച ആ​ദ്യ സീ​സ​ണി​ൽ​ത​ന്നെ ചാ​മ്പ്യ​ന്മാ​രാ​യി അ​ദ്​​​ഭു​തം കാ​ട്ടി. അ​തു തു​ട​ക്കം മാ​ത്ര​മാ​യി​രു​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട്​ വ​ർ​ഷ​ങ്ങ​ളു​ടെ ച​രി​ത്ര​മു​ള്ള ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ ക്ല​ബു​ക​ളെ കാ​ഴ്​​ച​ക്കാ​രാ​ക്കി, നേ​ട്ട​ങ്ങ​ളു​ടെ പ​ടി​ക​യ​റ്റ​മാ​യി​രു​ന്നു. 2014-15ൽ ​െ​എ. ലീ​ഗ്​ റ​ണ്ണേ​ഴ്​​സ്​ അ​പ്പ്. തൊ​ട്ട​ടു​ത്ത വ​ർ​ഷം ചാ​മ്പ്യ​ന്മാ​ർ. 2014-15, 2016-17 വ​ർ​ഷ​ങ്ങ​ളി​ൽ ഫെ​ഡ​റേ​ഷ​ൻ​സ്​ ക​പ്പ്​ ചാ​മ്പ്യ​ന്മാ​ർ. 2015-16 സീ​സ​ണി​ൽ ഏ​ഷ്യ​ൻ ക്ല​ബു​ക​ളു​ടെ പോ​രാ​ട്ട​മാ​യ എ.​എ​ഫ്.​സി ക​പ്പി​ൽ റ​ണ്ണേ​ഴ്​​സ്​​അ​പ്പ്. ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു ഒ​രു ഇ​ന്ത്യ​ൻ ക്ല​ബ്​ എ.​എ​ഫ്.​സി ക​പ്പി​ൽ ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്. 

ഇ​ന്ത്യ​ൻ താ​രം സു​നി​ൽ ​േഛത്രി​യ​​ട​ക്ക​മു​ള്ള പ്ര​മു​ഖ നി​ര​യാ​ൽ സ​മ്പ​ന്ന​മാ​യ നീ​ല​പ്പ​ട​ക്ക്​ ​െഎ.​എ​സ്.​എ​ല്ലി​ൽ ഒ​രി​ക്ക​ലും തു​ട​ക്ക​ക്കാ​ർ എ​ന്ന ആ​ല​സ്യ​മേ​യു​ണ്ടാ​വി​ല്ല. ​വി​ദേ​ശ താ​ര​ങ്ങ​ളാ​യി ഇം​ഗ്ലീ​ഷു​കാ​ര​ൻ ജോ​ൺ ജോ​ൺ​സ​ൺ, വെ​നി​സ്വേ​ല​ൻ ഫോ​ർ​വേ​ഡ്​ മി​ക്കു, ആ​സ്​​േ​​ട്ര​ലി​യ​ൻ മീ​ഡ്​​ഫീ​ൽ​ഡ​ർ എ​റി​ക്​ പാ​ർ​ട്ട​ലു, സ്​​പാ​നി​ഷ്​ താ​രം ടോ​ണി എ​ന്നി​വ​രും ക്ല​ബി​​​െൻറ കു​തി​പ്പി​ൽ ചു​ക്കാ​ൻ പി​ടി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. െഎ ​ലീ​ഗി​ൽ കു​റി​ച്ച വി​പ്ല​വം ​െഎ.​എ​സ്.​എ​ല്ലി​ലും തു​ട​രാ​നു​റ​ച്ചാ​ണ്​ റോ​ക്ക​യു​ടെ​യും സം​ഘ​ത്തി​​​െൻറ​യും വ​ര​വ്. 

കോ​ച്ച്​:
ആ​ൽ​ബ​ർ​ട്ട്​ റോ​ക്ക​യെ​ന്ന ​സ്​​പാ​നി​ഷു​കാ​ര​ൻ നീ​ല​പ്പ​ട​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​ത്​ 2016 മു​ത​ലാ​ണ്. എ.​എ​ഫ്.​സി ക​പ്പി​ൽ ഫൈ​ന​ലി​ലെ​ത്തി​യ​തും ഒ​രു​ത​വ​ണ ഫെ​ഡ​റേ​ഷ​ൻ​സ്​ ക​പ്പി​ൽ ക്ല​ബി​നെ ചാ​മ്പ്യ​ന്മാ​രാ​ക്കി​യ​തും ​ആ​ൽ​ബ​ർ​ട്ട്​ റോ​ക്ക​യാ​ണ്. ബാ​ഴ്​​സ​ലോ​ണ​യു​ടെ മു​ൻ സ​ഹ​പ​രി​ശീ​ല​ക​നാ​യി​രു​ന്ന ഇൗ ​സ്​​പാ​നി​ഷു​കാ​ര​ന്​ ബം​ഗ​ളൂ​രു ഒ​മ്പ​താം ടീ​മാ​ണ്. എ​തി​രാ​ളി​ക​ൾ​ക്ക്​ പി​ടി​കി​ട്ടാ​ത്ത​ ഗെ​യിം​പ്ലാ​നു​മാ​യി ക​ള​ത്തി​ലെ​ത്തു​ന്ന റോ​ക്കെ​യ പി​ടി​ച്ചു​കെ​ട്ടാ​ൻ എ​തി​ർ​നി​ര​ക​ൾ ന​ന്നാ​യി പാ​ടു​പെ​ടേ​ണ്ടി​വ​രും തീ​ർ​ച്ച. 
 ടീം:
​ ഗോ​ൾ കീ​പ്പ​ർ​മാ​ർ: അ​ബ്ര മൊ​ണ്ഡാ​ൽ, ലാ​ൽ തു​മാ​വി​യ റാ​ൾ​​തെ, ഗു​ർ​പ്രീ​ത്​ സി​ങ്​ സ​ന്ധ്യ, ക​ൽ​വീ​ൻ അ​ഭി​ഷേ​ക്.
 പ്ര​തി​രോ​ധം: യു​വാ​ന​ൻ, ജോ​ൺ ജോ​ൺ​സ​ൺ, നി​ഷു കു​മാ​ർ, സു​ഭാ​ഷി​ഷ്​ ബോ​സ്, രാ​ഹു​ൽ ഭേ​ക്കെ, ജോ​യ​ൻ ലോ​റെ, സോ​മിം ഗി​ലി​യ​ന റാ​ൾ​​തെ, പ്ര​ശാ​ന്ത്​ ക​ലിം​ഗ.
 മ​ധ്യ​നി​ര: ലെ​ന്നി റോ​ഡ്രി​ഗ​സ്, ദി​മാ​സ്​ ഡെ​ൽ​ഗാ​ഡോ, ഹ​ർ​മ​ൻ​ജോ​ത്​ ഖാ​ബ്ര, ബോ​യ്​​ത​ങ്​ ഹാ, ​ആ​ൽ​വി​ൻ ജോ​ർ​ജ്, മ​ൽ​സാം​സു​വാ​ല, റോ​ബി​ൻ​സ​ൺ സി​ങ്, ടോ​ണി, എ​ഡു ഗാ​ർ​ഷ്യ.
 മു​ന്നേ​റ്റം: മി​കു, സു​നി​ൽ ഛേത്രി, ​ലി​യോ​ൺ ഒാ​ഗ​സ്​​റ്റി​ൻ, തോ​ങ്​​കോ​സിം ഹാ​വോ​കി​പ്, ബ്രൗ​ലി​യോ. 

Tags:    
News Summary - Bengaluru FC - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.