ബംഗളൂരു: ബംഗളൂരു എഫ്.സിയുടെ മധ്യനിരയിലെ സ്പാനിഷ് താരം എഡു ഗാർസ്യ ചൈനീസ് ലീഗിലേക്ക്. ചൈനീസ് ക്ലബ് സെജിയാങ് ലൂചെങ്ങിനാണ് ബംഗളൂരു എഫ്.സി ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ കൈമാറിയത്.
ചൈനീസ് ക്ലബുമായി ഒരു വർഷത്തേക്കാണ് കരാർ. ഇൗ വർഷം മേയ് വരെയാണ് താരത്തിന് ബംഗളൂരു എഫ്.സിയുമായി ഉണ്ടായിരുന്ന കരാർ. 14 മത്സരങ്ങളിൽ ബംഗളൂരുവിനായി ബൂട്ടുകെട്ടിയ ഗാർസ്യ രണ്ടു ഗോളുകളും നേടിയിട്ടുണ്ട്.
കരാർ തീരുന്നതിനു മുമ്പ് താരത്തെ വിറ്റതോടെ, ഇതാദ്യമായാണ് ഒരു ഇന്ത്യൻ ക്ലബിന് വിദേശ ടീമിൽനിന്ന് ട്രാൻസ്ഫർ തുക ലഭിക്കുന്നത്. കൈമാറ്റ തുക ഇരു ടീമുകളും പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.