പുണെ: അപ്രമാദിത്വം കൈവിടാതെ ബംഗളൂരു എഫ്.സിക്ക് വീണ്ടും ജയം. ആതിഥേയരായ എഫ്.സി പുണെ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തറപറ്റിച്ച് സീസണിലെ നാലാം ജയമാണ് ബംഗളൂരു നേടിയത്. വെനിസ്വേലക്കാരന്‍ മിക്കു എന്ന നിക്കൊളാസ് ഫെദോറിെൻറ ഇരട്ട ഗോളും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ സീസണിലെ ആദ്യ ഗോളുമാണ് ബംഗളൂരുവിന് വിജയം നല്‍കിയത്. ആദില്‍ ഖാെൻറ തലയില്‍നിന്നാണ് പുണെയുടെ ആശ്വാസ ഗോൾ.
35ാം മിനിറ്റില്‍ ആദിലിെൻറ ഗോളിലൂടെ മേൽക്കൈ നേടിയ പുണെയെ രണ്ടാം പകുതിയില്‍ വിരുന്നുകാരായ ബംഗളൂരു വരിഞ്ഞുമുറുക്കി. ഇടതു പാര്‍ശ്വത്തില്‍നിന്ന് ഇസാക് ചക്ക്ചുവക്ക് നല്കിയ പാസില്‍ ആദില്‍ തലവെച്ചപ്പോള്‍ ബംഗളൂരുവിെൻറ കാവല്ക്കാരന് ഒന്നും ചെയ്യാനായില്ല.
എന്നാൽ, രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചെത്തിയ വിരുന്നുകാര് 65ാം മിനിറ്റില്‍ മിക്കുവിെൻറ ഗോളിലൂടെ സമനില പിടിച്ചു. 56ാം മിനിറ്റില്‍ ബല്‍ജിത് സാഹ്നി രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ പുണെയുടെ പട പത്തായി ചുരുങ്ങി. 79ാം മിനിറ്റില്‍ എഡ്വാർഡോ മാര്‍ട്ടിെൻറ ഷോട്ടില്‍ മറാത്ത പ്രതിരോധത്തില്‍ തട്ടി റീബൗണ്ട് ചെയ്ത പന്ത് മിക്കു കൃത്യമായി വലയിലാക്കി. ഇഞ്ചുറി ടൈമിെൻറ അവസാന നിമിഷത്തിലാണ് സുനില്‍ ഛേത്രിയുടെ ഗോള്‍ പിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.