ബംഗളൂരു: ഇന്ത്യയുടെ ഒന്നാംനമ്പർ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്. നോർവീജിയൻ ക്ലബായ സ്റ്റാബേക്കിൽനിന്ന് പോർചുഗൽ ഒന്നാം ഡിവിഷൻ ടീമായ ബോവിസ്റ്റയിൽ ചേക്കേറാനുള്ള ശ്രമങ്ങൾ ഫലം കാണാതായതോടെ സന്ധു ബംഗളൂരു എഫ്.സിയുമായി കരാറൊപ്പിട്ടു. സ്റ്റാബേക്കുമായുള്ള കരാർ ഇൗവർഷം അവസാനമാണ് തീരുക. ബോവിസ്റ്റയിൽ ചേരുന്നതു സംബന്ധിച്ച് കുറച്ചു ദിവസങ്ങളായി ടീം മാനേജ്മെൻറുമായി ചർച്ചയിലായിരുന്നു ഗുർപ്രീത്. സ്റ്റാബേക്ക് ആവശ്യപ്പെട്ട കൈമാറ്റത്തുക ബോവിസ്റ്റക്ക് സ്വീകാര്യമാവാതിരുന്നതിനാൽ ക്ലബ് തീരുമാനമൊന്നും അറിയിച്ചിരുന്നില്ല. നിലവിൽ മൂന്ന് ഗോൾകീപ്പർമാരുള്ള ക്ലബ്ബിൽ മൂന്നാമനായോ നാലാമനായോ നിൽക്കേണ്ടിവരുമെന്നതും സന്ധുവിനെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ഇൗ അവസരം മുതലെടുത്ത ബംഗളൂരു എഫ്.സി വെളിപ്പെടുത്താത്ത കൈമാറ്റത്തുകക്കാണ് സന്ധുവിനെ സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.