മലയാളികളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദിപറഞ്ഞ ഇയാൻ ഹ്യൂം മലയാളത്തിൽ ടീമിന് പിന്തുണയും തേടി. ‘ഞാൻ തിരികെയെത്തിയിരിക്കുന്നു. ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന സീസണിൽ നിങ്ങൾ വളരെയധികം പ്രോത്സാഹിപ്പിച്ചു. ടീം മാറിയപ്പോഴും അത് തുടർന്നു. നിങ്ങളുടെ പിന്തുണ ഇനിയും ആവശ്യമാണ്. ഇന്ത്യയിെല ഏറ്റവും മികച്ച ആരാധകരാണ് ബ്ലാസ്റ്റേഴ്സിനുള്ളതെന്നും ഹ്യൂം പറഞ്ഞു.
അവതാരകർ നിർബന്ധിച്ചപ്പോഴാണ് മലയാളികളുടെ ഹ്യൂമേട്ടൻ മലയാളത്തിൽ പിന്തുണ തേടിയത്. അവതാരകൻ പറഞ്ഞുകൊടുത്ത വാക്കുകൾ പിടികിട്ടാതിരുന്ന താരത്തിന് സഹായവുമായി അജിത്ത് ശിവനെത്തി. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിനെ സപ്പോർട്ട് ചെയ്യണം എന്ന് ഹ്യൂം പറഞ്ഞുനിർത്തിയപ്പോൾ ആരാധകർ നിർത്താതെ കൈയടിച്ചു.
ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കാനാകുന്നതിൽ വളരെ സന്തോഷമുണ്ടെന്നും എല്ലാവരുടെയും പ്രോത്സാഹനമുണ്ടാകണമെന്നും അജിത്ത് പറഞ്ഞു. കളിക്കളത്തിൽ നിൽക്കുന്ന അതേ അനുഭവമാണ് ആരാധകരുടെ ആവേശം നൽകുന്നതെന്ന് റിനോ ആേൻറാ പറഞ്ഞു. പരമാവധി ആളുകൾ സ്റ്റേഡിയത്തിലെത്തുക. വരാൻ കഴിയാത്തവർ ടി.വിയിൽ കളി കണ്ടും പ്രത്സോഹിപ്പിക്കണമെന്ന് റിനോ പറഞ്ഞു.
സുഖമാണോ എന്ന് മലയാളത്തിൽ ചോദിച്ചായിരുന്നു സിങ്തോയുടെ തുടക്കം. കളിക്കളത്തിലെ മികച്ച പ്രകടനമായിരിക്കും നിങ്ങളുടെ പ്രോത്സാഹനത്തിനുള്ള മറുപടിയെന്ന് പറഞ്ഞ സിങ്തോ മലയാളത്തിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.