പുണെ: വീറും വാശിയും നിറഞ്ഞ സീസണിലെ ആദ്യ മറാത്ത ഡർബിയിൽ ജയം പുണെക്കൊപ്പം. ഇഞ്ചുറി സമയത്തെ എമിലിയാനോ അൽഫാരോയുടെ ഗോളിൽ 2-1നാണ് പുണെ ജയിച്ചത്. പെനാൽറ്റിയിലൂടെ ലഭിച്ച പുണെയുടെ ആദ്യ ഗോളും അൽഫാരോയുടെ ബൂട്ടിൽ നിന്നായിരുന്നു. ആദ്യ പകുതിയിൽ ബൽവന്ത് സിങ്ങിെൻറ ഗോളിൽ മുന്നിലെത്തിയ മുംബൈക്കെതിരെ ശക്തമായ തിരിച്ചുവരവാണ് പുണെ നടത്തിയത്.
ആവേശം നിറഞ്ഞ മത്സരത്തിൽ മുംബൈ തുടക്കംമുതലെ ആക്രമിച്ചു കളിച്ചു. മത്സരത്തിൽ പുണെ താളം കണ്ടെത്താൻ വൈകിയപ്പോൾ, അലക്സാണ്ടർ ഗിമിറസിെൻറ തന്ത്രങ്ങളിൽ മുംബൈ കളിയിൽ വേഗം കൂട്ടി. 12ാം മിനിറ്റിൽ തന്നെ പുണെ ഗോൾമുഖത്ത് മുംബൈ അപകടകരമായ മുന്നേറ്റം നടത്തി. മധ്യനിരതാരം ജിറേഴ്സണിെൻറ ബുള്ളറ്റ് ഷോട്ട് പക്ഷേ, പുണെ ഗോളി കമൽജിത് സിങ് മനോഹരമായി തട്ടിയകറ്റി. എന്നാൽ, രണ്ടു മിനിറ്റ് വ്യത്യാസത്തിൽ മുംബൈ ലക്ഷ്യം കണ്ടു. ഇടതു വിങ്ങിലൂടെ കുതിച്ച് വാരകൾക്കകലെ നിന്ന് ഇന്ത്യൻ താരം ബൽവന്ത് സിങ് തൊടുത്തുവിട്ട ഷോട്ടാണ് ഗോളായത്. ഗോൾ വഴങ്ങിയതോടെ പുണെ ഉണർന്നു. എമിലിയാനോ അൽഫാരോയും മാഴ്സലീന്യോയും ചേർന്ന് അതിവേഗനീക്കങ്ങളിൽ മുംബൈ ഗോൾമുഖം വിറപ്പിച്ചുകൊണ്ടിരുന്നു.
രണ്ടാം പകുതിയിൽ മുംബൈ പ്രതിരോധത്തിലേക്ക് വലിഞ്ഞു. മുന്നേറ്റക്കാരൻ എവർട്ടൻ സാേൻറാസിനെ പിൻവലിച്ച് ഡിഫൻഡർ റഫ ജോർഡയെ കളത്തിലിറക്കി. അടിച്ചഗോളിൽ ജയിക്കാനായിരുന്നു കോച്ച് അലക്സാണ്ടർ ഗിമറസിെൻറ പ്ലാൻ. എന്നാൽ, 74ാം മിനിറ്റിൽ ഇൗ കണക്കുകൂട്ടൽ പിഴച്ചു. പുണെക്ക് ലഭിച്ച പെനാൽറ്റി എമിലിയാനോ അൽഫാരോ ഗോളാക്കി. എന്നാൽ കളി സമനിലയിലും നിന്നില്ല. ഇഞ്ചുറി സമയത്തും രക്ഷകനായി അൽഫാരോയെത്തിയപ്പോൾ മുംബൈ 2-1ന് പുണെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.