ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ഫൈനൽ മോഹവുമായി എഫ്.സി പുണെ സിറ്റിയും ബംഗളൂരു എഫ്.സിയും ഞായറാഴ്ച കളത്തിലിറങ്ങുന്നു. ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാംപാദ സെമിയിൽ സാഹചര്യങ്ങൾ പുണെക്കൊപ്പമാണെങ്കിലും സ്വന്തം തട്ടകത്തിൽ ബംഗളൂരു ആരാധകരുടെ പ്രതീക്ഷക്കൊത്തുയർന്നേക്കും. പുണെ ബാലെവാഡി സ്റ്റേഡിയത്തിൽ നടന്ന ആദ്യപാദ സെമിയിൽ വിയർത്തുകളിച്ച പുണെയെ ബംഗളൂരു ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടുകയായിരുന്നു.
ഇൗ സീസൺ മുതൽ എവേ ഗോൾ സമ്പ്രദായം നടപ്പാക്കിയതോടെ ഗോൾ സമനില മാത്രം മതി പുണെക്ക് ൈഫനൽ ബർത്ത് ഉറപ്പിക്കാൻ. എന്നാൽ, െഎ.എസ്.എല്ലിെൻറ ഫൈനൽ വേദി കൊൽക്കത്തയിൽനിന്ന് ബംഗളൂരുവിലേക്ക് മാറ്റിയതോടെ സ്വന്തം െമെതാനത്തെ സെമി ജയത്തിൽ കുറഞ്ഞൊന്നും ബംഗളൂരുവിന് മുന്നിലില്ല. െഎ.എസ്.എല്ലിലെ കന്നിയങ്കക്കാരായ ബംഗളൂരു എഫ്.സി പ്രാഥമിക റൗണ്ടിൽ തകർത്തുമുന്നേറി പോയൻറ് പട്ടികയിൽ ഒന്നാമതായാണ് ഫിനിഷ് ചെയ്തത്.
ലീഗ് റൗണ്ടിൽ പുണെയെ അവരുടെ തട്ടകത്തിൽ േതാൽപിച്ചെങ്കിലും ഇരു ടീമുകളും മുഖാമുഖം കണ്ട അവസാന രണ്ടു മത്സരങ്ങളും സമനിലയിലാണ് കലാശിച്ചത്. ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഡൽഹിയോടും രണ്ടുഗോൾ സമനില വഴങ്ങി പട്ടികയിൽ നാലാമതായാണ് പുണെ സെമിയിൽ ഇടം പിടിച്ചത്. മികച്ച ഒത്തിണക്കത്തോടെ മുന്നേറ്റത്തിൽ കളിക്കുന്ന വെനിേസ്വലൻ താരം മിക്കുവിലും നായകൻ സുനിൽ ഛേത്രിയിലുമാണ് ബംഗളൂരുവിെൻറ പ്രതീക്ഷ. ടോപ്സ്കോറർമാരിൽ എഫ്.സി ഗോവയുടെ കൊറോമിനാസിന് പിന്നിൽ രണ്ടാമതുള്ള മിക്കു ഇതുവരെ 14 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.