കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിെൻറ നാലാം സീസണ് അരങ്ങുണരും മുമ്പേ കൊച്ചിക്ക് ഇരട്ടിമധുരം. ഇന്ത്യ കാത്തിരിക്കുന്ന കാൽപ്പന്ത് പോരിന് ഇത്തവണ കേളികൊട്ടുയരുക കൊച്ചിയിൽ. 17ന് രാത്രി എട്ടിന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആവേശരാവുകൾക്ക് വിസിൽമുഴങ്ങുമ്പോൾ മൈതാനത്തിറങ്ങുക കേരളത്തിെൻറ സ്വന്തം ബ്ലാസ്റ്റേഴ്സ്. എതിരാളികളായി അത്ലറ്റികോ ഡി കൊൽക്കത്തയും. കഴിഞ്ഞ സീസണിലെ ഫൈനൽ, അഞ്ച് മാസം നീളുന്ന പുതിയ സീസണിെൻറ ആരംഭം, ഹോം ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സിെൻറ തുടക്കം...കൊച്ചിക്കിത് അസുലഭ ഭാഗ്യം.
സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലെപ്മെൻറ് ലിമിറ്റഡാണ് വേദി മാറ്റിയ കാര്യം അറിയിച്ചത്. നേരത്തെ കൊൽക്കത്തയിൽ നിശ്ചയിച്ചിരുന്ന ഉദ്ഘാടന മത്സരമാണ് കൊച്ചിയിലെത്തുന്നത്. അതേസമയം, കൊൽക്കത്ത ഫൈനലിന് വേദിയാകും. ഫെബ്രുവരി ഒമ്പതിനുള്ള ബ്ലാസ്റ്റേഴ്സ്-അത്ലറ്റികോ ഡി കൊൽക്കത്ത മത്സരം കൊൽക്കത്തയിൽ നടക്കും. മറ്റു മത്സരക്രമങ്ങൾക്കൊന്നും മാറ്റമില്ലെന്നും സംഘാടകർ അറിയിച്ചു. ഫിഫ അണ്ടർ 17 ലോകകപ്പ് വിജയകരമായി നടത്തിയതാണ് ഇരു വേദികൾക്കും തുണയായത്. ഹോംഗ്രൗണ്ടിൽ കളിച്ചുതുടങ്ങാമെന്നതാണ് ബ്ലാസ്റ്റേഴ്സിനുള്ള നേട്ടം.
കഴിഞ്ഞ സീസണിൽ കൊച്ചിയിൽ കളിച്ച മത്സരങ്ങളെല്ലാം ജയിക്കാൻ ബ്ലാസ്റ്റേഴ്സിനായി. എന്നാൽ ഫൈനലിൽ കൊൽക്കത്തക്കുമുന്നിൽ കാലിടറി. ഒരു ഗോൾ വീതം നേടി സമനില പാലിച്ച മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ വിജയം തെന്നിമാറി. ഗാലറി നിറഞ്ഞ മഞ്ഞക്കടലിനു മുന്നിലേറ്റ പരാജയത്തിന് മറുപടി നൽകാനുള്ള അവസരം കൂടിയാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരിക്കുന്നത്. ഫിഫ അണ്ടർ 17 ലോകകപ്പിൽ ആവശ്യത്തിന് ടിക്കറ്റ് കിട്ടാതെ നിരാശരായിരിക്കുന്ന കേരളത്തിലെ ഫുട്ബാൾ ആരാധകരും സന്തോഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.