ജാംഷഡ്പുർ: െഎ.എസ്.എല്ലിെൻറ നാലാം പതിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെയും പുതുസംഘമായ ജാംഷഡ്പുർ എഫ്.സിയും ഏറ്റുമുട്ടിയപ്പോൾ ഫലം വിരസമായ ഗോൾരഹിത സമനില. ജാംഷഡ്പുർ തുടർച്ചയായ മൂന്നാം ഗോളില്ലാ സമനിലയിൽ കുടുങ്ങിയപ്പോൾ എ.ടി.കെക്കും മൂന്നാം കളിയിൽ രണ്ടാം ഗോൾരഹിത സമനിലയായി ഇത്.
മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയ ജംഷഡ്പുരിന് മൂന്നും എ.ടി.കെക്ക് രണ്ടും പോയൻറാണുള്ളത്.
മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ രണ്ട് ഇതിഹാസതാരങ്ങൾ തമ്മിലുള്ള കൊമ്പുകോർക്കലായിരുന്നു ജാംഷഡ്പുരിലെ ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ. ആതിഥേയ നിരയുടെ കളിയാശാനായി സ്റ്റീവ് കോപ്പലും എ.ടി.കെക്ക് തന്ത്രങ്ങളോതി ടെഡി ഷെറിങ്ഹാമുമാണ് ടച്ച്ലൈനിന് സമീപമുണ്ടായിരുന്നത്. എ.ടി.കെ നിരയിൽ മുൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം ജൂസി ജാസ്കലൈനൻ െഎ.എസ്.എൽ അരങ്ങേറ്റത്തിനിറങ്ങി.
ആദ്യ രണ്ട് മത്സരങ്ങളിലും നിറംമങ്ങിയ ദേബ്ജിത് മജുംദാറിന് പകരക്കാരനായാണ് 42കാരനായ മുൻ ബോൾട്ടൺ വാണ്ടറേഴ്സ് താരം ഇറങ്ങിയത്. റോബിൻ സിങ്ങിനെ മുന്നിൽനിർത്തി 4^1-4-1 ശൈലിയിലാണ് എ.ടി.കെ ഇറങ്ങിയതെങ്കിൽ പരിക്കേറ്റ അനസ് എടത്തൊടികക്ക് പകരം ആന്ദ്രെ ബിക്കെയെയും മുൻനിരയിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഫാറൂഖ് ചൗധരിയെയും അണിനിരത്തി 4-2^3-1 ഫോർമേഷനിലാണ് ജാംഷഡ്പുർ കളത്തിലെത്തിയത്.
മൂർച്ചയില്ലാത്ത ആക്രമണനിര ഇരച്ചുകയറാൻ മടിച്ചുനിന്നപ്പോൾ തണുത്തുറഞ്ഞ കളിയായിരുന്നു 23,891 കാണികൾക്ക് ദൃശ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.