കൊൽക്കത്ത: സാൾട്ട്ലേക്കിൽ രണ്ടുതവണ ലീഡ് പിടിച്ചിട്ടും ആശിച്ച വിജയം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. െഎ.എസ്.എല്ലിലെ നിർണായക മത്സരത്തിൽ ചാമ്പ്യന്മാരായ എ.ടി.കെക്ക് മുന്നിൽ 2-2െൻറ മനംമടുപ്പിക്കുന്ന സമനില. പ്രിയതാരങ്ങളായ ഗുഡ്യോൺ ബാൾവിൻസണും (33), ദിമിതർ ബെർബറ്റോവും (55) ഗോൾപട്ടികയിൽ ഇടംപിടിച്ചെങ്കിലും സന്ദേശ് ജിങ്കാെൻറ അസാന്നിധ്യം മുഴച്ചുനിന്ന പ്രതിരോധം ചതിച്ചു. റ്യാൻ ടെയ്ലറും (38), ടോം തോർപ്പും (75) നൽകിയ മറുപടിയിൽ ബ്ലാസ്റ്റേഴ്സിെൻറ അനിവാര്യ ജയം വെള്ളത്തിലായി.
ജയിച്ച് മൂന്ന് പോയൻറുമായി ആദ്യ നാലിലെത്താമെന്ന് മോഹിച്ച മത്സരത്തിൽ സമനില വഴങ്ങിയതോടെ മഞ്ഞപ്പടയിൽ നിന്നും േപ്ലഒാഫ് പ്രതീക്ഷകൾ തെന്നിമാറിത്തുടങ്ങി. ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ ജയിച്ചാൽ മാത്രം പോര, മുന്നിലുള്ളവർ തോറ്റ്, കണക്കിലെ കളി തുണക്കുക കൂടി വേണം.
കളിച്ച് കീഴടങ്ങി
പരിക്കേറ്റ ഇയാൻ ഹ്യൂമിന് പകരം ദിമിതർ ബെർബറ്റോവിനും, സസ്പെൻഷനിലായ സന്ദേശ് ജിങ്കാെൻറ അഭാവത്തിൽ ഗുഡ്യോൺ ബാൾവിൻസണും െപ്ലയിങ് ഇലവനിൽ അവസരം നൽകിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. 3-4-3 ശൈലിയിൽ ലാൽറുവാതാരയെ സെൻറർബാക്കും പെസിചിനെയും വെസ്ബ്രൗണിനെയും വിങ് ബാക്കുകളുമാക്കി. വിങ്ങുകളിൽ വേഗം പകരാൻ മലയാളി താരം പ്രശാന്തും ജാക്കിചന്ദ് സിങും. വിക്ടർ പുൾഗയും ഇസുമിയും റിസർവ് ബെഞ്ചിലെത്തിയെങ്കിലും കളത്തിലിറങ്ങാനായില്ല. 2-2ന് സമനിലയിൽ നിൽക്കവെ ബെർബറ്റോവിന് പകരണം 80ാം മിനിറ്റിൽ കണ്ണൂർ സ്വദേശി സഹൽ അബ്ദുസമദ് വന്നെങ്കിലും കാര്യമായൊന്നും ചെയ്യാനായില്ല. എ.ടി.കെയിലുമുണ്ടായി രണ്ടു മാറ്റങ്ങൾ. ഗോൾ പോസ്റ്റിനു മുന്നിൽ സോറം പൊയ്റിയും സെൻറർബാക്കിൽ ടോം തോർപും വന്നു.
കിക്കോഫ് വിസിലിനു പിന്നാലെ ജയിക്കാനായുള്ള മരണപ്പോരാട്ടമാണിതെന്ന് ഇരുവരും വ്യക്തമാക്കി. രണ്ടാം മിനിറ്റിൽ പെകൂസെൻറ മുന്നേറ്റത്തിലൂടെ കോർണർ നേടി ബ്ലാസ്റ്റേഴ്സ് എതിരാളികളെ വിറപ്പിച്ചു. പക്ഷേ, ബ്ലാസ്റ്റേഴ്സിെൻറ ഒാരോ താരത്തെയും മാൻമാർക്കിങ്ങിലൂടെ നേരിട്ടാണ് എ.ടി.കെ മറുതന്ത്രം മെനഞ്ഞത്. ബിപിൻസിങ്, കൊണോർ തോമസ്, മാർടിൻ പാറ്റേഴ്സൻ എന്നിവരിലൂടെ വലതുവിങ്ങിനെ സജീവമാക്കിയായിരുന്നു എ.ടി.കെയുടെ പ്രത്യാക്രമണങ്ങൾ. മുന്നേറ്റങ്ങൾ മാറിമറിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്സും മോശമാക്കിയില്ല. പ്രശാന്തിലൂടെ വിങ്ങിൽനിന്നും തുടങ്ങുന്ന നീക്കങ്ങൾ പെകൂസൻ-ബാൾവിൻസൺ-വിനീത് കൂട്ടിലൂടെ എതിർബോക്സിലെത്തിച്ചാണ് മഞ്ഞപ്പട ആതിഥേയ ഗോൾമുഖത്ത് അങ്കലാപ്പ് തീർത്തത്.
കളി മുറുകുന്നതിനിടെ 33ാം മിനിറ്റിൽ െഎസ്ലൻഡ് താരം ബാൾവിൻസൺ സ്വന്തം പേരിൽ ആദ്യ ഗോൾ കുറിച്ചു. വിങ്ങിൽനിന്നും പെകൂസനും പ്രശാന്തും സൃഷ്ടിച്ച നീക്കത്തിലൂടെ പന്ത് ബോക്സിനുള്ളിലേക്ക് പറന്നെത്തിയപ്പോൾ ബാൾവിൻസൺ ഉയർന്നുചാടി പന്ത് തലയിലാക്കി. എതിരാളിയുടെ ശരീരത്തിൽ തട്ടി തെന്നിയ പന്ത് ഗോളിയെയും കടന്ന് വലയിൽ. ബ്ലാസ്റ്റേഴ്സിന് ആദ്യ ഗോൾ.
കറുപ്പ് കുപ്പായത്തിലിറങ്ങിയ ‘മഞ്ഞപ്പടയുടെ’ ആഹ്ലാദത്തിന് ആയുസ്സ് ഏറെയില്ലായിരുന്നു. അഞ്ചു മിനിറ്റിനകം പ്രതിരോധത്തിലെ ബ്ലണ്ടർ സമനില ഗോളിന് വഴിയൊരുക്കി. ബോക്സിനുള്ളിൽ നിന്നും മിലന് സിങ് ബെര്‍ബറ്റോവിനു നല്കിയ പാസ് പിടിച്ചെടുത്ത റ്യാന്‍ ടെയ്ലര് നേരെ ഗോള്‍മുഖം ലക്ഷ്യമാക്കി ലോങ് റേഞ്ച് പായിച്ചു. ലാല്‍റുവാതാരയുടെ കാലില്‍ തട്ടി ഗതിമാറി ഗോള്‍കീപ്പര്‍ സുഭാഷിഷിന്റെ കണക്കുകൂട്ടലും തെറ്റിച്ച് വലയില്‍. 1-1ന് എ.ടി.കെ ഒപ്പത്തിനൊപ്പം. രണ്ടാം പകുതിയിൽ മാറ്റമൊന്നുമില്ലാതെയായിരുന്നു ബ്ലാസ്റ്റേഴ്സെത്തിയത്. കൂടുതൽ ഏകോപനമുള്ള നീക്കങ്ങളിലൂടെ ആതിഥേയരുടെ ഗോൾമുഖത്ത് ഒന്നിനുപിന്നാലെ ഒന്നായി അവസരങ്ങൾ.
ഫ്രീകിക്കും പെകൂസെൻറ ലോങ്റേഞ്ചറും, ബാൾവിൻസണിെൻറ ഹൈബാൾ ശ്രമങ്ങളും നിറഞ്ഞെങ്കിലും പതറാതെ പ്രതിരോധിച്ച കൊൽക്കത്ത ഗോൾവല കാത്തു. പക്ഷേ, 55ാം മിനിറ്റിൽ കേരളം കാത്തിരുന്ന ഗോൾ പിറന്നു. കോടികൾ വിലയുള്ള ബൂട്ടിലൂടെ ബെർബറ്റോവ് ലക്ഷ്യം കണ്ട നിമിഷം. 55ാം മിനിറ്റിൽ ജാക്കിചന്ദിെൻറ ഫ്രീകിക്ക് ബോക്സിനുള്ളിൽ പെസിചിൽ തട്ടി മുന്നിലേക്ക് തെന്നിയപ്പോൾ പന്ത് ബെർബയുടെ ബൂട്ടിലേക്ക്. ബോക്സിെൻറ വക്കിൽ നിന്നും ഞൊടിയിടയിൽ ബൾഗേറിയൻതാരം തൊടുത്ത വോളിയിലൂടെ പന്ത് വലയിലേക്ക്. ഇ
തിഹാസതാരത്തിെൻറയും ആരാധകരുടെയും മനംകുളിർപ്പിച്ച് ബ്ലാസ്റ്റേഴ്സിെൻറ രണ്ടാം ഗോൾ. വിജയമുറപ്പിക്കാൻ പ്രതിരോധം ശക്തമാക്കുന്നതിന് പകരം ആക്രമണം സജീവമാക്കാനായിരുന്നു ബ്ലാസ്റ്റേഴ്സിെൻറ ശ്രമം. അതിന് വിലയും നൽകേണ്ടിവന്നു. കൂട്ടംതെറ്റിയ പ്രതിരോധക്കാരുടെ ഇടയിലൂടെ 75ാം മിനിറ്റിൽ കേരളത്തെ കരയിച്ച സമനില ഗോൾ പിറന്നു. കോർണർ കിക്കിനെ വഴിതിരിച്ചെങ്കിലും ബോക്സിനു പുറത്തുനിന്നും വീണ്ടും പറന്നുവന്ന പന്ത് ടോം തോർപ് ഹെഡറിലൂടെ വലയിലേക്ക് ചെത്തിയിടുേമ്പാൾ ഗോളി സുഭാശിഷിന് സ്ഥാനം തെറ്റി. 2-2ന് കളി സമനിലയിൽ. 17ന് നോർത്ത് ഇൗസ്റ്റിനെതിരെയാണ് അടുത്ത എവേ അങ്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.