ഇന്ത്യൻ സൂപ്പർ ലീഗിെൻറ നാലാം സീസണ് കേളികൊട്ടുയരുമ്പോൾ ഒരുചുവട് മുന്നേയൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഗാലറിയിൽ ആർത്തുവിളിച്ച ആരാധകക്കൂട്ടവും ഹോംഗ്രൗണ്ട് മത്സരങ്ങളുടെ ആനുകൂല്യങ്ങളും ഉണ്ടായിരുന്നിട്ടും രണ്ടുതവണ കൈവിട്ട കിരീടത്തിൽ മുത്തമിടാനുള്ള ഒരുക്കത്തിലാണ് ടീം. മികച്ച കോച്ചിനെയും കളിക്കാരെയും നേരത്തേ കണ്ടെത്തി സ്വദേശത്തും വിദേശത്തും പരിശീലനവും പൂർത്തിയാക്കിയാണ് ടീം പുതിയ സീസണിലേക്ക് ബൂട്ടുകെട്ടുന്നത്.
കഴിഞ്ഞ സീസണിലെ ദുരനുഭവം കൊണ്ടാകാം ആദ്യം തന്നെ കോച്ചിനെ നിയമിക്കാൻ ടീം മാനേജ്മെൻറ് തയാറായി. അപ്രതീക്ഷിതമായിരുന്നു നെതർലൻഡുകാരൻ റെനെ മ്യൂളെൻസ്റ്റീെൻറ നിയമനം. മാഞ്ചസ്റ്റർ യുനൈറ്റഡിൽ സർ അലക്സ് ഫെർഗൂസനൊപ്പം 11 വർഷത്തെ പ്രവർത്തനപരിചയവുമായാണ് മ്യൂളെൻസ്റ്റീൻ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. മുൻ ഡച്ച് താരം വിം ഷുബിയെർ, ഇന്ത്യൻ സാഹചര്യങ്ങൾ നന്നായി അറിയാവുന്ന ഷില്ലോങ് ലെജോങ്ങിെൻറ പരിശീലക സംഘത്തിലുണ്ടായിരുന്ന താങ്ബോയ് സിങ്തോ എന്നിവരാണ് അസി. കോച്ചുമാർ.
ഇതിഹാസതാരവും ബൾഗേറിയൻ ഗോളടി യന്ത്രവുമായ ദിമിതർ ബെർബറ്റോവുമായി കരാർ ഒപ്പിട്ടതായിരുന്നു ഫുട്ബാൾ പ്രേമികളെയൊന്നാകെ ഞെട്ടിച്ച മറ്റൊരു പ്രഖ്യാപനം. മാഞ്ചസ്റ്റർ യുനൈറ്റഡ് താരമായിരുന്ന ബെർബറ്റോവിനെയും വെസ് ബ്രൗണിനെയും ബ്ലാസ്റ്റേഴ്സ് നിരയിലെത്തിച്ചതിന് പിന്നിലും മ്യൂളെൻസ്റ്റീെൻറ ബുദ്ധിയായിരുന്നു. കഴിഞ്ഞ സീസണിലെ ബുദ്ധിമോശം തിരുത്തി ഇയാൻ ഹ്യൂമിനെയും തിരികെയെത്തിച്ചു. ഡച്ച് താരം മാർക്ക് സിഫ്നോയിസ്, മലയാളിത്താരം കെ. പ്രശാന്ത്, കരൺ സവാഹ്നി എന്നിവരെയെത്തിച്ച് മുന്നേറ്റനിര ശക്തമാക്കി.
സി.കെ വിനീത്, അജിത് ശിവൻ, അരാറ്റ ഇസുമി, ജാക്കിചന്ദ് സിങ്, മിലൻ സിങ്, ലോകെൻ മെയ്തെ, ഘാനയുടെ കറേജ് പെകൂസൺ എന്നിവരെ മധ്യനിരയിലേക്കു വാങ്ങി. എട്ടാം വിദേശതാരമായി ഉഗാണ്ടയുടെ താരം കെസ്രോൺ കിസിറ്റോയും മധ്യനിരയിലെത്തും. സന്ദേശ് ജിങ്കാൻ, റിനോ ആൻറോ, ലാൽലുതാര, ഐസ്വാൾ താരം ലാൽതകിമ, ഷില്ലോങ് ലെജോങ് താരം സാമുവൽ ശദപ്, പ്രീതം കുമാർ സിങ് എന്നിവർക്കൊപ്പം സെർബിയ താരം നെമാഞ്ച ലാകിക് പെസിക്കും ഇംഗ്ലണ്ടിെൻറ വെസ് ബ്രൗണും ചേരുന്നതാണ് പ്രതിരോധ നിര. സുഭാഷ് റോയ് ചൗധരി, സന്ദീപ് നന്ദി എന്നിവർക്കൊപ്പം ഇംഗ്ലണ്ടിെൻറ പോൾ റച്ചുബ്ക ഗോൾ വല കാക്കും. ഹൈദരാബാദിലും സ്പെയിനിലുമായിരുന്നു ടീമിന് പരിശീലനം.
രണ്ടു പുതിയ ടീമുകൾ ഉൾപ്പെടെ 10 ടീമുകളാണ് ഈ സീസണിൽ അങ്കത്തിനിറങ്ങുന്നത്. 17ന് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ എ.ടി.കെയാണ് ബ്ലാസ്റ്റേഴ്സിെൻറ എതിരാളികൾ. കൊച്ചിയിൽ 24ന് അരങ്ങുണരും. കന്നിക്കാരായ ജംഷഡ്പൂർ എഫ്.സിക്കെതിരെയാണ് ആദ്യ ഹോം മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.