കൊച്ചി: ആരാധകർ പ്രാർഥനയോടെ കാത്തിരുന്ന ജയമെത്തി. മലയാളി താരം സി.കെ. വിനീതിെൻറ തകർപ്പൻ ഹെഡർ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് 1^0ത്തിന് നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെ തോൽപിച്ചു. ഏറെ കാത്തിരിപ്പിനൊടുവിൽ, മൂന്നു സമനിലയും ഒരു തോൽവിയുമായി പ്രതിരോധത്തിലായ ബ്ലാസ്റ്റേഴ്സിന് െഎ.എസ്.എലിലെ ആദ്യ ജയം.
The two local boys - @rinoanto and @ckvineeth - combine to give @KeralaBlasters the advantage!#LetsFootball #KERNEU pic.twitter.com/DX9Q8WP6xG
— Indian Super League (@IndSuperLeague) December 15, 2017
മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം വെസ് ബ്രൗൺ ആദ്യമായി കളത്തിലിറങ്ങിയ മത്സരത്തിൽ ആധിപത്യം ബ്ലാസ്റ്റേഴ്സിനായിരുന്നു. മാർക്ക് സിഫിനിയോസിനെ ഏക സ്ട്രൈക്കറാക്കി പന്തുതട്ടിത്തുടങ്ങിയ മഞ്ഞപ്പട, തുടക്കം മുതേല ശ്രദ്ധേയമായ നീക്കം നടത്തി. 24ാം മിനിറ്റിലാണ് കാത്തിരുന്ന ഗോളെത്തിയത്. വലതു വിങ്ങിൽനിന്ന് പന്തുമായി ഒറ്റക്കുകുതിച്ച ജാക്കിചന്ദ് സിങ് ഉശിരൻ ക്രോസ് ഉതിർക്കുേമ്പാൾ, ആരും പ്രതീക്ഷിച്ചിരുന്നില്ല ഒരു ഗോൾ. രണ്ടു പ്രതിരോധ ഭടന്മാർക്കിടയിൽനിന്ന് മലയാളി താരം സി.കെ. വിനീത് ഉയർന്നു ചാടി തലവെച്ച് പന്ത് വലയിലേക്ക് തൊടുത്തുവിട്ടപ്പോൾ നേർത്ത് ഇൗസ്റ്റിെൻറ മലായാളി ഗോളി ടി.പി. രഹ്നേഷിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. തിങ്ങിനിറഞ്ഞ മഞ്ഞസാഗരം ആർപ്പുവിളിയിൽ വീർപ്പുമുട്ടിയ നിമിഷം. തെൻറ ഫോമിൽ ആശങ്ക പ്രകടിപ്പിച്ച വിമർശകർക്കുള്ള സി.കെ. വിനീതിെൻറ മറുപടിയായിരുന്നു േഗാൾ.
.@NEUtdFC's Rehenesh TP came off his line, took down Sifneos and was brandished the red card! But did he deserve it?
— Indian Super League (@IndSuperLeague) December 15, 2017
Watch it LIVE on @hotstartweets: https://t.co/H7SPcBm79J
JioTV users can watch it LIVE on the app. #ISLMoments #KERNEU #LetsFootball pic.twitter.com/ssu4HVdsUM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.