മുംബൈ: മുംബൈ എഫ്.സിയുടെ തട്ടകമായ ഫുട്ബാൾ അരീനയിൽ എവേ ഫാൻസിന് ഇനി പ്രത്യേക സീറ്റുണ്ടായിരിക്കും. െഎ.എസ്.എല്ലിൽ ആദ്യമായിട്ടാണ് ഒരു ടീം എവേ ആരാധകർക്ക് ഇരിപ്പിടം നീക്കിവെക്കുന്നത്. എ.ടി.കെക്കെതിരെ ഡിസംബർ 17ന് നടക്കുന്ന മത്സരത്തിൽ പുതിയ തീരുമാനം നടപ്പിലാക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
സ്റ്റേഡിയത്തിലെ ‘ബി’പാർട്ടിലെ 200 സീറ്റാണ് എതിർ ടീമിലെ ആരാധകർക്ക് ലഭിക്കുക. െഎ.എസ്.എല്ലിലെ പുതിയ ചുവടുവെപ്പാണിതെന്നും ഇൗ തീരുമാനം മറ്റു ക്ലബുകളും ഏറ്റെടുക്കണമെന്നും മുംബൈ സിറ്റി സഹ ഉടമസ്ഥനും ബോളിവുഡ് താരവുമായ രൺവീർ കപൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.