മുംബൈ: മുംബൈ സിറ്റി എഫ്.സിയെ അവരുടെ സ്വന്തം തട്ടകത്തില്‍ മുട്ടുകുത്തിച്ച് എ.ടി.കെക്ക് ഐ.എസ്.എല്‍ സീസണിലെ ആദ്യ ജയം. പടനായകൻ റോബി കീൻ പരിക്കുമാറി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ റോബിന്‍ സിങ്ങിെൻറ ബൂട്ടില്‍നിന്ന് പിറന്ന ഏക ഗോളിനാണ് വംഗനാടിെൻറ വിജയം. മുംബൈയുടെ സൂപ്പര്‍ താരം അഖിലെ എമാനെയെ കുരുക്കിലാക്കിയും ലൂസിയാന്‍ ഗോയിയാെൻറ പ്രതിരോധപ്പടയെ നിരന്തര സമ്മര്‍ദത്തിലാക്കിയുമായിരുന്നു റോബീ കീൻ തിരിച്ചുവരവ് ഗംഭീരമാക്കിത്.
ഇടതു വിങ്ങിലൂടെ സെക്വീഞ്ഞയും അപകടകരമായ പാസുകളിലൂടെ റയാന്‍ ടൈലറും മുംബൈയെ വെള്ളം കുടിപ്പിക്കുന്ന കാഴ്ച ആദ്യ പകുതിയില്‍ നിരന്തരം കണ്ടു. ഇംഗ്ലീഷുകാരന്‍ തേമാസ് തോര്‍പയുടെ തലയില്‍നിന്ന് രണ്ടുതവണയാണ് മുംബൈ ഗോളി അമരീന്ദര്‍ സിങ് പന്തു പിടിച്ച് രക്ഷകനായത്. വംഗനാട്ടുകാരുടെ നിരന്തര ശ്രമം 54ാം മിനിറ്റിലാണ് വലയിലായത്.
ഇടതുവശത്ത് പാഞ്ഞെത്തി സെക്വീഞ്ഞ നല്‍കിയ പന്തില്‍ നിലത്തുവീണ് റോബിന്‍ സിങ് കാലുവെച്ചപ്പോള്‍ ഗോലിയാെൻറയും അമരിന്ദറിെൻറയും കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലേക്ക് കയറി (1-0). പിന്നീട് ബല്‍വന്ത് സിങ്, എമാനെ എന്നിവരെ മുന്നില്‍ നിർത്തി തിരിച്ചടിക്കാനുള്ള മുംബൈയുടെ പടയോട്ടം പക്ഷേ, ലക്ഷ്യം കണ്ടില്ല. മധ്യനിരയിൽ കീനിെൻറ സാന്നിധ്യം ടീമിെൻറ ആത്മവിശ്വാസവും വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.