കൊച്ചി: മലയാളി പ്രതിരോധനിരതാരം റിനോ ആേൻറാ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു. ഐ.എസ്.എൽ റണ്ണേഴ്സ് അപ്പായ ബംഗളൂരു എഫ്.സിയിലേക്കാണ് താരം മടങ്ങുന്നത്. ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കാത്ത താരം മുൻ ക്ലബായ ബംഗളൂരുവുമായി ധാരണയിലെത്തിയതായാണ് സൂചന.
സൂപ്പർകപ്പിനുശേഷമാകും റിനോ ബംഗളൂരൂവിനൊപ്പം ചേരുക. ഡ്രാഫ്റ്റ് വഴിയാണ് റിനോയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. എന്നാൽ, പരിക്കിനെത്തുടർന്ന് പത്തു മത്സരം മാത്രമാണ് കളിച്ചത്. പരിക്കിനുള്ള സാധ്യത കണക്കിലെടുത്ത് താരവുമായുള്ള കരാർ പുതുക്കേണ്ടതില്ലെന്നാണ് ടീം മാനേജ്മെൻറിെൻറ നിലപാട്. അതേസമയം, റിനോയോ ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെേൻറാ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സി.കെ. വിനീതും ബ്ലാസ്റ്റേഴ്സ് വിടുമെന്ന് സൂചനകളുണ്ട്. ജാംഷഡ്പുര്‍ എഫ്.സി, എ.ടി.കെ ക്ലബുകളാണ് വിനീതിനായി രംഗത്തുള്ളത് .ഐ.എസ്.എല്ലിലേറ്റ ക്ഷീണം സൂപ്പർകപ്പിൽ തീർക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്സ്. ലെന് ദൗഗൽ, ഹാളിചരണ്‍ നർസാരി, സെയ്ത്യസെന്‍ സിങ്, മലയാളിതാരം സക്കീര്‍ മുണ്ടംപാറ എന്നിവരുമായി കരാറൊപ്പിട്ടു.
ഐ.എസ്.എല്ലിലെ ഭാവിതാരമായി തെരഞ്ഞെടുക്കപ്പെട്ട ലാല്‍റുവത്താരയുമായുള്ള കരാര്‍ 2021വരെ പുതുക്കിയിരുന്നു. കറേജ് പെക്കൂസൺ, ബാല്ഡ്വിന്സണ്, കിസിറ്റോ എന്നിവരെയും നിലനിർത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.