കൊച്ചി: ഇന്ത്യൻ സൂപ്പർലീഗ് നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിെൻറ തുടക്കം അത്ര മോശമല്ലെന്ന് ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ. കഴിഞ്ഞ സീസണുകൾ കണക്കിലെടുക്കുമ്പോൾ നല്ല തുടക്കമാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചതെന്നും ജിങ്കാൻ മാധ്യമങ്ങളോട് പറഞ്ഞു. ആത്മവിശ്വാസത്തോടെയാണ് മുംബൈ എഫ്.സിയെ ഞായറാഴ്ച നേരിടുന്നതെന്നും ജിങ്കാൻ പറഞ്ഞു. ഗോൾ വഴങ്ങാതിരിക്കുക മാത്രമല്ല, ജയിക്കുകതന്നെയാണ് ലക്ഷ്യമെന്ന് വെസ് ബ്രൗൺ പറഞ്ഞു. മുംബൈക്കെതിരായ മത്സരത്തിൽ കളിക്കും. ജിങ്കാനും നെമാഞ്ചക്കുമൊപ്പം പ്രതിരോധത്തിലാകും കളിക്കുക. മധ്യനിരയിൽ ഉടനുണ്ടാകില്ല. മികച്ചതാരങ്ങൾ മധ്യനിരയിലുണ്ട് ^ബ്രൗൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.