കക്കോടി (കോഴിക്കോട്): ഇന്ത്യൻ സൂപ്പർലീഗ് നാലാം സീസണിൽ ചെന്നൈയിൻ എഫ്.സിയുടെ വലകാക്കാനൊരുങ്ങുന്ന ഷഹിൻലാലിെൻറ ജീവിതത്തിലെ മികച്ച സമയമാണിത്. ജീവിതംതൊട്ട രണ്ടു കരാറുകളിലാണ് കഴിഞ്ഞദിവസം ഇൗ ഗോൾകീപ്പർ ഒപ്പുവെച്ചത്. കോഴിക്കോട് നന്മണ്ട സ്വദേശിയായ സർജത നസ്റിനെ ജീവിതപങ്കാളിയാക്കി വിവാഹക്കരാറിലും െഎ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്.സിക്കായി ഒപ്പുവെച്ചതും അടുത്തടുത്ത ദിവസങ്ങളിലായതോടെ ഷഹിൻലാലിെൻറ സന്തോഷത്തിന് ഇരട്ടി തിളക്കമായി.
നിക്കാഹിെൻറ പിറ്റേ ദിവസമാണ് ഷഹിൻ ഡ്രാഫ്റ്റിൽ ഒപ്പുവെക്കാൻ മുംബൈയിലെത്തിയത്. ചെന്നൈ സിറ്റിക്കുവേണ്ടി െഎ ലീഗിൽ വലകാത്ത ഷഹിൻലാലിനെ എട്ടുലക്ഷം രൂപക്കാണ് ചെന്നൈയിൻ സ്വന്തമാക്കിയത്. െഎ.എസ്.എല്ലിൽ ആദ്യമായാണ് ഷഹിൻ എത്തുന്നത്. െഎ ലീഗിൽ നാല് സീസണിൽ വിവ കേരളക്കും മൂന്ന് സീസണിൽ പുണെ എഫ്.സിക്കും ഒരു സീസണിൽ ഭാരത് എഫ്.സിക്കുവേണ്ടിയും ഷഹിൻലാൽ വലകാത്തിരുന്നു.
കോയമ്പത്തൂരിൽ രണ്ടാംവർഷ ജേണലിസം ബിരുദാനന്തര ബിരുദ വിദ്യാർഥിയായ സർജതയുടെ പഠനം പൂർത്തിയാകുന്നതോടെ വിവാഹം നടക്കും. െഎ.എസ്.എല്ലിലെ 10 ടീമുകളും വമ്പന്മാരെയാണ് നിരത്തിയിരിക്കുന്നതെന്നും തെൻറ ടീമിന് ഉജ്വല പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും ഷഹിൻലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.