കൊച്ചി: ഐ.എസ്.എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിെൻറ ഓണ്‍ലൈന്‍ ടിക്കറ്റ് വില്പനക്ക് മികച്ച പ്രതികരണം. വ്യാഴാഴ്ച വൈകീട്ട് നാലിന് വില്പന തുടങ്ങിയ ഒന്നര മണിക്കൂറിനുള്ളിൽ 240 രൂപയുെട ഗാലറി ടിക്കറ്റുകൾ വിറ്റു തീര്‍ന്നു. പതിനായിരം രൂപ വരെയുള്ള ടിക്കറ്റുകളാണ് വില്പനക്കുള്ളത്. 17ന് ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്സിെൻറ എതിരാളികള്‍.
ഹോം മത്സരങ്ങളെ രണ്ടു വിഭാഗമാക്കിയാണ് നാലാം സീസണിലെ ബ്ലാസ്റ്റേഴ്സിെൻറ ടിക്കറ്റ് വില്പന. ഉദ്ഘാടന മത്സരത്തിന് 240 രൂപ മുതല്‍ 3500 രൂപ വരെയാണ് വില. ഗാലറി ടിക്കറ്റിനാണ് 240 രൂപ. ഗോള്‍ പോസ്റ്റിന് പിന്നിലെ ബി, ഡി ബ്ലോക്കുകള്‍ക്ക് 500 രൂപയും സി. ബ്ലോക്കിന് 700 രൂപയും നല്‍കണം. വി.ഐ.പി ബോക്സിന് സമീപമുള്ള എ,ഇ ബ്ലോക്കുകള്‍ക്ക് 850 രൂപ. വി.ഐ.പി ബോക്സിന് 3500 രൂപ. ഓണര്‍ ബോക്സിന് പതിനായിരം രൂപയും നല്‍കണം. ഡിസംബര്‍ 31ന് വൈകീട്ട് 5.30ന് നടക്കുന്ന ബംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിനും ഫെബ്രുവരി 23ന് ചെന്നൈയിന് എഫ്.സിക്കെതിരായ മത്സരത്തിനും ഇതേ ടിക്കറ്റ് നിരക്കാണ്.
മറ്റു മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് ഇങ്ങനെ: ഗാലറി- 200, ബി,ഡി ബ്ലോക്ക്- 400, എ,സി, ഇ ബ്ലോക്ക് -650, വി.ഐ.പി-2500, ഓണര്‍ ബോക്സ്- 5000. ഗാലറി ടിക്കറ്റിന് കാര്യമായി വില വര്‍ധിപ്പിക്കാത്തത് ആരാധകര്‍ക്ക് ഏറെ ആശ്വാസമാവും. അതേസമയം, മുന്നൊരുക്കത്തിെൻറ ഭാഗമായി ബ്ലാസ്റ്റേഴ്സ് ഐ ലീഗ് ക്ലബ്ബായ ഗോകുലം എഫ്.സിയുമായി കോഴിക്കോട് നടത്താനിരുന്ന സൗഹൃദ മത്സരം കൊച്ചിയിലേക്ക് മാറ്റി. ശനിയാഴ്ചത്തെ മത്സരം കാണാന്‍ ആരാധകര്‍ക്ക് അവസരമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.