ബംഗളൂരു: അവസാന 10 മിനിറ്റിൽ മൂന്നു ഗോളുകൾ പിറന്ന ആവേശക്കളിയിൽ ബംഗളൂരു എഫ്.സി^ജാംഷഡ്പുർ എഫ്.സി പോരാട്ടം സമനിലയിൽ (2-2). കളിയുടെ ആദ്യ പകുതിയിൽ നിഷു കുമാറും 88ാം മിനിറ്റിൽ സുനിൽ ഛേത്രിയും ബംഗളൂരുവിനായി ഗോൾ നേടി. പകരക്കാരനായിറങ്ങിയ ഗൗരവ് മുഖി 81ാം മിനിറ്റിലും സെർജിയോ ചിതാൻചോ ഇഞ്ചുറി ടൈമിലും നേടിയ ഗോളുകളിലൂടെ ജാംഷഡ്പുർ കളി തിരിച്ചുപിടിച്ചു. മുൻ ആസ്ട്രേലിയൻ സൂപ്പർതാരം ടിം കാഹിൽ ജാംഷഡ്പുരിനായി അരങ്ങേറിയെങ്കിലും നിറംമങ്ങി.
ടിം കാഹിലിെന പൂട്ടുന്നതിൽ ആൽബെർട്ട് സെരാനെ വിജയിച്ചതോടെ ജാംഷഡ്പുരിെൻറ ആക്രമണത്തിെൻറ മൂർച്ച കുറഞ്ഞു. ആദ്യപകുതി അവസാനിക്കാനിരിക്കെയായിരുന്നു ബംഗളൂരുവിെൻറ ആദ്യഗോൾ. 45ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽ വട്ടംചുറ്റി റീബൗണ്ട് ചെയ്ത പന്ത് ബോക്സിന് വെളിയിൽ നിന്ന് നിഷുകുമാർ കിടിലൻ വോളിയിലൂടെ വലയിലെത്തിച്ചു (1^0). േഗാളും മറുഗോളുമായി അതന്ത്യം ആവേശം നിറഞ്ഞതായിരുന്നു രണ്ടാം പകുതി ബോക്സിനുള്ളിൽ നിന്ന് ലഭിച്ച നിരവധി അവസരങ്ങൾ ക്യാപ്റ്റൻ സുനിൽ ഛേത്രി പാഴാക്കിയിരുന്നില്ലെങ്കിൽ ബംഗളൂരുവിെൻറ സ്കോർ നില ഉയർന്നേനെ. 72ാം മിനിറ്റിൽ ജാംഷഡ്പുർ തുടരെ രണ്ടു മാറ്റം വരുത്തി. ഗൗരവ് മുഖിക്കൊപ്പം, ടിം കാഹിലിനെ പിൻവലിച്ച് കാർലോസ് കാൽവോയെയും ഇറക്കി. കോച്ച് െസസർ ഫെരാൻഡോ നടത്തിയ ഈ നീക്കം ഫലം കണ്ടു.
81ാം മിനിറ്റിൽ കിടിലൻ ഗ്രൗണ്ടറിലൂടെ ഗൗരവ് മുഖി ജാംഷഡ്പുരിനായി സമനില ഗോൾ നേടി. അവസാന 10 മിനിറ്റിൽ വിജയഗോളിനായി ഇരുടീമുകളും കിണഞ്ഞു പരിശ്രമിച്ചു. ഒടുവിൽ 88ാം മിനിറ്റിൽ ക്യാപ്റ്റൻ ഛേത്രിയിലൂടെയായിരുന്നു ബംഗളൂരു ആരാധകർ കാത്തിരുന്ന ഗോൾ. വലതുഹാഫിൽനിന്ന് ഹർമൻജ്യോത് സിങ് കബ്ര നൽകിയ നെടുനീളൻ ക്രോസിൽ ഉയർന്നുചാടി ഹെഡറിലൂടെ ഛേത്രി വലയിലെത്തിച്ചു. കളിതീരാൻ സെക്കൻഡുകൾ ബാക്കിനിൽക്കെ ജാംഷഡ്പൂരിെൻറ സെർജിയോ ചിതോൻച നേടിയ ഗോൾ ബംഗളൂരു എഫ്.സിയുടെ വിജയം തട്ടിയകറ്റി.
അടുത്ത കളി 17ന്
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിൽ ഇന്നുമുതൽ ചെറു ഇടവേള. 10 ദിവസത്തെ അവധിക്കു പിരിഞ്ഞ ടീമുകൾ 17ന് വീണ്ടും കളത്തിലിറങ്ങും. ഫിഫ മത്സര കലണ്ടറിനായാണ് ടൂർണമെൻറിലെ ആദ്യ ഇടവേള. യുവേഫ നേഷൻസ് ലീഗ്, രാജ്യാന്തര സൗഹൃദ മത്സരങ്ങൾ എന്നിവക്കുശേഷം വീണ്ടും കളി ചൂടുപിടിക്കും.
17ന് ഡൽഹി ഡൈനാമോസ്-എ.ടി.കെ മത്സരത്തോടെയാവും തുടക്കം. 20ന് കൊച്ചിയിലാണ് കേരള ബ്ലാസ്റ്റേഴ്സിെൻറ മത്സരം. അഞ്ചാം സീസണിൽ മൂന്ന് ഇടവേളകളോടെയാണ് ടൂർണമെൻറ് ക്രമീകരിച്ചിരിക്കുന്നത്. നവംബർ 12നും 21നുമിടയിലാണ് രണ്ടാം ഇടവേള. ഇതും ഫിഫ കലണ്ടർ പ്രകാരമാണ്. തുടർന്ന് ഡിസംബർ 16ന് മൂന്നാം ഇടവേളക്കായി പിരിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.