ബംഗളൂരു: െഎ.എസ്.എല്ലിൽ ബംഗളൂരു എഫ്.സിയും എ.ടി.കെയും തമ്മിലെ രണ്ടാം സെമിയിലെ ആദ്യ പാദത്തിൽ ഹോം മൈതാനത്ത് എ.ടി.കെയെ ഒറ്റഗോളിന് വീഴ്ത്തി ബംഗളൂരു. ഇരു ടീമും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ കളിയുടെ 31ാം മിനിറ്റിൽ ജമൈക്കൻ സ്ട്രൈക്കർ ദെഷോൺ ബ്രൗണാണ് ആതിഥേയരുടെ വിജയ ഗോൾ നേടിയത്. മാർച്ച് എട്ടിന് കൊൽക്കത്തയിലാണ് രണ്ടാം പാദ മത്സരം.
ബംഗളൂരു അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും കൂടുതൽ ഗോൾ കണ്ടെത്താനായില്ല. െകാൽക്കത്ത ആക്രമണത്തിെൻറ ചുക്കാൻ പിടിച്ച റോയ് കൃഷ്ണയെ ബംഗളൂരു പ്രതിരോധം വട്ടമിട്ടതോടെ എ.ടി.കെ പരുങ്ങി. കൊൽക്കത്ത ഗോളി അരിന്ദം ഭട്ടാചാര്യയുടെ പിഴവ് മുതലെടുത്തായിരുന്നു ബംഗളൂരു ലീഡെടുത്തത്. യുവാനെൻറ ഗോൾ ശ്രമം തടയുന്നതിനിടെ ഗോളിയുടെ കൈ വഴുതിയപ്പോൾ പന്തിൽ ചാടിവീണ ദെഷോൺ ബ്രൗൺ ഒട്ടും സമയം കളയാതെ വലകുലുക്കി (1-0).
83ാം മിനിറ്റിൽ സ്വന്തം പകുതിയിൽനിന്ന് അതിവേഗം പന്തുമായി കുതിച്ച വില്യംസിൽനിന്ന് പാസ് സ്വീകരിച്ച് റോയ് കൃഷ്ണ നടത്തിയ അപകടകരമായ മുന്നേറ്റം കനത്ത ഫൗളിലൂടെയാണ് ബംഗളൂരു താരം നിഷുകുമാർ തടയിട്ടത്. ചുവപ്പ് കാർഡ് കണ്ട് നിഷു പുറത്തായെങ്കിലും ബംഗളൂരു സമനില ഗോളിൽനിന്ന് രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.