മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി മുംബൈ സി റ്റിക്ക് മുന്നിൽ ഒരിക്കൽക്കൂടി മുട്ടുമടക്കി. മുംബൈ ഫുട്ബാൾ അറീനയിൽ നടന്ന മത്സര ത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മുംബൈ ബംഗളൂരുവിനെ തകർത്തത്. ഇരുപകുതികളിലുമായി മെഡൗ സുഗൂവും (13) മുഹമ്മദ് അമീൻചെർമതിയും (55) നേടിയ ഗോളുകളുടെ പിൻബലത്തിലാണ് സ്വന്തം മൈതാനത്തിൽ മുംബൈ ജയിച്ചുകയറിയത്.
പ്രതിരോധത്തിലെ പിഴവുകളാണ് ബംഗളൂരുവിെൻറ പരാജയത്തിന് കാരണമായത്. സീസണിൽ ബംഗളൂരു തോറ്റ മൂന്നിൽ രണ്ടും ജോർജ് കോസ്റ്റയുടെ ടീമിനെതിരെയാണ്. ബംഗളൂരുവിനെതിരെ ലീഗിലെ രണ്ടു മത്സരങ്ങളും ജയിക്കുന്ന ആദ്യ ടീമെന്ന നേട്ടം മുംബൈ സ്വന്തമാക്കി.
തുടർച്ചയായ മൂന്നാം ജയത്തോടെ മുംബൈ പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി. 13 മത്സരങ്ങളിൽനിന്ന് 22 പോയൻറുമായി ബംഗളൂരു രണ്ടാം സ്ഥാനത്തും 19 പോയൻറുമായി മുംബൈ അഞ്ചാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.