കൊൽക്കത്ത: െഎ.എസ്.എല്ലിൽ ബംഗളൂരുവിന് മൂന്നാം ജയം. കൊൽക്കത്തയുടെ മണ്ണിൽ കൗമാരക്കാരൻ കോമൾ തട്ടാലിെൻറ ആദ്യ ഗോളിൽ ഞെട്ടിയ ബംഗളൂരുവിനെ മികുവും (45ാം മിനിറ്റ്) എറിക് പർതാലുവും (47) ചേർന്നാണ് കളിയിൽ തിരിച്ചെത്തിച്ചത്.
തുടർതോൽവികളുടെ ആഘാതത്തിൽ നിറംമങ്ങിയ കൊൽക്കത്തയുടെ ആക്രമണത്തോടെയാണ് കളി ആരംഭിച്ചത്. പന്തുരുണ്ടുതുടങ്ങി ആദ്യ മിനിറ്റിൽതന്നെ കാലു ഉച്ചെയിലൂടെ എ.ടി.കെ ഞെട്ടിച്ചു. ഇതിനിടെയായിരുന്നു 15ാം മിനിറ്റിൽ കോമൾ തട്ടാലിെൻറ ത്രസിപ്പിക്കുന്ന ഗോളിെൻറ പിറവി.
വിങ്ങിലൂടെ മുന്നേറിയ തട്ടാലിെൻറ ചാട്ടുളിപ്രയോഗത്തിൽ ബംഗളൂരുവിെൻറ പരിചയസമ്പന്നായ ഗോളി ഗുർപ്രീതിന് പിഴച്ചു. എന്നാൽ, മികു-ഛേത്രി കൂട്ടിലൂടെ തിരിച്ചടിക്കാൻ ശ്രമിച്ച ബംഗളൂരു ആദ്യ പകുതി പിരിയുംമുേമ്പ സമനില പിടിച്ചു. മികുവിെൻറ ബ്രില്യൻസാണ് ഗോളായി മാറിയത്. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ വിജയഗോളും പിറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.