ബംഗളൂരു: കിളിർക്കാതെ പോകുന്ന വിജയപ്രതീക്ഷകൾ ഉദ്യാനനഗരിയിൽ പൂവണിയുമെന്ന മോ ഹങ്ങൾ പതിവുപോലെ പച്ചതൊട്ടില്ല. മറുനാട്ടിലും ആവേശപൂർവം ആർത്തുവിളിച്ച നൂറുകണ ക്കിന് ആരാധകരുടെ പിന്തുണയിലും പ്രചോദിതരാകാതെ പോയ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും തോൽവി. നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയാണ് ഏക പക്ഷീയമായ ഒരുഗോളിന് മഞ്ഞപ്പടയെ വീണ്ടും നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയത്. 5 5ാം മിനിറ്റിൽ സൂപ്പർ സ്ട്രൈക്കർ സുനിൽ ചേത്രി തൊടുത്ത ഹെഡറാണ് കളിയുടെ വിധിയെഴുതി യത്.
ഇതോടെ ബംഗളൂരു പോയൻറ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. ആദ്യപകുതിയിൽ ബം ഗളൂരു ഗോൾമുഖം വിറപ്പിച്ച ബ്ലാസ്റ്റേഴ്സ് പിന്നീട് തീർത്തും മങ്ങി. ആക്രമണങ്ങൾ ഒാഗ്ബ ച്ചെയിൽനിന്ന് മെസ്സി ബൗളിയിൽ കേന്ദ്രീകരിച്ചപ്പോൾ ഫിനിഷിങ് പോരായ്മകൾ ബ്ലാസ്റ്റേഴ്സിന് വിനയായി. അഞ്ചു കളിക്കിടെ ബ്ലാസ്റ്റേഴ്സിെൻറ മൂന്നാം തോൽവിയാണിത്.
പുതുശൈലിയിൽ ബ്ലാസ്റ്റേഴ്സ്
പതിവുശൈലിയായ 4-2-3-1 വിട്ട് 4-4-2 ശൈലിയിൽ ക്യാപ്റ്റൻ ഒാഗ്ബച്ചെയെയും മെസ്സി ബൗളിയെയും ആക്രമണത്തിന് നിയോഗിച്ചാണ് കോച്ച് ഷേട്ടാരി ആദ്യ ഇലവനൊരുക്കിയത്. പുതുതായി ടീമിനൊപ്പം ചേർന്ന മാസിഡോണിയൻ താരം വ്ലാറ്റ്കോ ഡൊബറോവിനെയും സഹൽ, റാഫി എന്നിവരെയും സൈഡ് ബെഞ്ചിലിരുത്തിയപ്പോൾ ജയ്റോ റോഡ്രിഗസില്ലാത്ത പ്രതിരോധത്തിൽ നാല് ഇന്ത്യൻ താരങ്ങളെ ഇറക്കി. മധ്യനിരയിൽ സെർജിയോ സിഡോഞ്ചയും ജീക്സൺ സിങ്ങും വിങ്ങിൽ പ്രശാന്തും രാഹുലും. ബംഗളൂരുവാകെട്ട 4-2-3-1 ൈശലിയിൽ ഛേത്രിയെ മുൻ നിർത്തി തന്ത്രമൊരുക്കി.
മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ ശക്തരായ ബംഗളൂരുവിെൻറ ശരീരഭാഷയിലായിരുന്നു കിക്കോഫിന് മുേമ്പ ആത്മവിശ്വാസം പ്രകടമായതെങ്കിൽ കളത്തിൽ അത് ബ്ലാസ്റ്റേഴ്സിലായിരുന്നു. ആദ്യ മിനിറ്റിൽതന്നെ റാഫേൽ മെസ്സി ബൗളി പന്തുമായി യുവാനനെ കടന്ന് ബംഗളൂരു ബോക്സിലെത്തിെയങ്കിലും എറിക് പാർത്താലു കോർണർ വഴങ്ങി അപകടമൊഴിവാക്കി. സിഡോഞ്ച മധ്യനിരയിൽനിന്ന് കളിമെനഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്സിൽ പതിവില്ലാത്ത ഒത്തിണക്കം കണ്ടു.
ഒഗ്ബച്ചെ നൽകിയ പാസ് പിടിച്ചെടുത്ത് മെസ്സി ബോക്സിലേക്ക് തിരിച്ചു നൽകിയെങ്കിലും ഗോൾപോസ്റ്റിന് മുന്നിലൂടെ കടന്നുപോയ പന്തിൽ ഒാഗ്ബച്ചെക്ക് അടിതെറ്റി. 28ാം മിനിറ്റിൽ വലതുകോർണറിനരികിൽനിന്ന് ഒാടിയെടുത്ത പന്ത് അതിവേഗത്തിൽ ഉദാന്തസിങ് കേരള ബോക്സിലേക്ക് മറിച്ചത് റാഫേൽ അഗസ്റ്റോ വലയിലേക്ക് തിരിച്ചുവിട്ടു. ബംഗളൂരു ആരാധകരുടെ ബോക്സ് ഇളകി മറിയുന്നതിനിടെ റഫറി ഒൗട്ട്ബാൾ വിധിച്ചു.
ഇടതുവിങ്ങിൽ ആഷിഖ് കുരുണിയനെ ഇടംവലം വിടാതെ റാകിപ് പിന്തുടർന്നപ്പോൾ നീക്കങ്ങൾ പലതും മുനയൊടിഞ്ഞു. റാഫേൽ അഗസ്റ്റോയുടെ ഷോട്ട് ഗോൾലൈനിനരികിൽ ബംഗളൂരുതാരം സെറാെൻറ ദേഹത്ത് തട്ടി പുറത്തേക്ക് തെറിച്ചതോടെ ബ്ലാസ്റ്റേഴ്സിന് അപകടമൊഴിവായി. ബംഗളൂരു ഗോളി ഗുർപ്രീത് മാത്രം മുന്നിൽനിൽക്കെ മെസ്സി ബൗളി പന്ത് ആകാശത്തേക്ക് പറത്തുന്നത് കണ്ടാണ് ഒന്നാം പകുതി അവസാനിച്ചത്.
കരുതലോടെ ബംഗളൂരു
അപകടം മണത്ത ബംഗളൂരു രണ്ടാം പകുതിയിൽ കരുതലോടെയാണ് തുടങ്ങിയത്. കളി മുറുകിയതോടെ ഇരു നിരയിലും പരുക്കൻ അടവുകളും കണ്ടു തുടങ്ങി. രാഹുലിനെ വീഴ്ത്തിയതിന് ബംഗളൂരുവിെൻറ കബ്റയും ഛേത്രിയെ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിെൻറ ഹക്കുവും മഞ്ഞക്കാർഡ് വാങ്ങി. തൊട്ടുപിന്നാലെ ഛേത്രി സമനിലപ്പൂട്ട് പൊട്ടിച്ചു. 55ാം മിനിറ്റിൽ ബംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് എടുത്തത് ദെൽഗാഡോ. ക്രോസിലേക്ക് കുതിെച്ചത്തിയ ഛേത്രിയുടെ ഹെഡർ കണ്ണടച്ചുതുറക്കും മുെമ്പ വലയിൽ! (1-0).
ആക്രമണം കനപ്പിക്കാൻ പ്രശാന്തിനെ പിൻവലിച്ച് സഹലിനെ ഷേട്ടാരി ഇറക്കിയെങ്കിലും ബ്ലാസ്റ്റേഴ്സ് ഒന്നാം പകുതിയിൽ കാണിച്ച വീര്യം അപ്പോഴേക്കും ചോർന്നുതുടങ്ങിയിരുന്നു.
69ാം മിനിറ്റിൽ മെസ്സി ബൗളി നൽകിയ പാസ് സ്വീകരിച്ച രാഹുൽ ഇടതുപോസ്റ്റിലേക്ക് തിരിച്ചുവിെട്ടങ്കിലും ൈസഡ് ബാറിനെ തൊട്ടുരുമ്മി കടന്നുപോയി. ഇഞ്ചുറി ടൈമിൽ സഹലിെൻറ മികച്ച പാസ് രാഹുൽ മറിച്ചു നൽകിയത് മെസ്സി വലയിലാക്കിെയങ്കിലും രാഹുൽ ഒാഫ്ൈസഡ് െകണിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.