മുംബൈ: ഒറ്റ ഗോളിൽ മുംബൈയുടെ േപ്ലഓഫ് മോഹങ്ങളെല്ലാം തച്ചുടച്ച് ചെന്നൈയിൻ അവസാന നാലു പേരിൽ ഒരാളായി. ലീഗ് റൗണ്ട് അവസാനിക്കാൻ ഒരു കളികൂടി ബാക്കിനിൽക്കെയാണ് മുൻ ചാ മ്പ്യന്മാരായ ചെന്നൈയിൻ േപ്ലഓഫിൽ ഇടംപിടിച്ചത്. നാലിൽ ഒന്നാവാൻ ജയം അനിവാര്യമായ മു ംബൈ അവസാന നിമിഷം വരെ ചോരചിന്തിയും പോരാടിയെങ്കിലും പാതിവഴിയിൽ പിണഞ്ഞ ചുവപ്പ്കാർഡ് കളിയുടെ ഗതിതെറ്റിച്ചു.
54ാം മിനിറ്റിൽ മധ്യനിരയിൽ കളി നിയന്ത്രിച്ച സൗരവ് ദാസ് ലാസ്റ്റ്മാൻ ഫൗളിന് ചുവപ്പ്കാർഡുമായി പുറത്തായതോടെ മുംബൈ പത്തിൽ ഒതുങ്ങി. കരുത്തുചോർന്ന ആതിഥേയർക്കെതിരെ 83ാം മിനിറ്റിലായിരുന്നു ചെന്നൈയിെൻറ വിജയ ഗോൾ പിറവി. നെരിയസ് വാൽസികിെൻറ ക്രോസിൽ നായകൻ ലൂസിയാൻ ഗൊയാനാണ് ഗോൾ കുറിച്ചത്. 17 കളിയിൽ 28 പോയൻറുമായി നാലാമതാണ് ചെന്നൈയിൻ. 18 കളിയിൽ 26 പോയൻറുള്ള മുംബൈ അഞ്ചാമതും.
ഇതോടെ സീസൺ ആദ്യ നാലു സ്ഥാനക്കാരുടെ കാര്യവും ഉറപ്പായി. എഫ്.സി ഗോവ (39), എ.ടി.കെ (33), ബംഗളൂരു (29), ചെന്നൈയിൻ എന്നിവരാവും സെമിയിൽ മത്സരിക്കുക. അവസാന കളിയിൽ നോർത് ഈസ്റ്റാണ് ചെന്നൈയിെൻറ എതിരാളി. ബംഗളൂരു, ഇന്ന് എ.ടി.കെയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.