കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനൽ മത്സരത്തിന് കൊച്ചി ആതിഥ്യമരുളും. ഇന്ന് ചേർന്ന ഐ.എസ്.എല്‍ ഗവേണിങ് ബോഡിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഡിസംബർ18 നാണ് കലാശക്കളി.
സ്റ്റേഡിയത്തിലേക്കുള്ള ആരാധകരുടെ ഒഴുക്കാണ് കൊച്ചിയെ ഫൈനൽ വേദിയാക്കാൻ സംഘാടകരെ പ്രേരിപ്പിച്ചത്. നേരത്തെ ബ്ലാസ്റ്റേഴ്സ് –മുംബൈ പോരാട്ടത്തിൽ 50000ൽപരം കാണികളാണ് ഇവിടേക്കെത്തിയത്. കൊച്ചിക്ക് പുറമെ കൊല്‍ക്കത്തയും കലാശപ്പോരിനായി പരിഗണിച്ചിരുന്നു. എന്നാൽ ഇവിടെ 12000 പേർക്ക് മാത്രമാണ് മത്സരം കാണാൻ സാധിക്കുന്നത്.
മുംബൈയും ഗോവയുമായിരുന്നു കഴിഞ്ഞ രണ്ടു സീസണുകളിലെ ഫൈനല്‍ വേദി. കഴിഞ്ഞ സീസണുകളില്‍ അത്‍ലറ്റികോ ഡി കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായിരുന്ന സാള്ട്ലേക് സ്റ്റേഡിയം 2017ൽ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് നവീകരണം നടക്കുന്നതിനാല്‍ ഐ.എസ്.എൽ മത്സരങ്ങൾക്ക് വിട്ടുനല്‍കിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.