മഡ്ഗാവ്: ഐ.എസ്.എല്ലിൽ എ.ടി.കെയെ വീഴ്ത്തി എഫ്.സി ഗോവ ഒന്നാം സ്ഥാനത്തേക്ക് കയറി. സ്വന്തം തട്ടകമായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കളിയിൽ 2-1നായിരുന്നു ഗോവക്കാരുടെ വിജയം. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിൽ ഏഴ് മിനിറ്റിനിടെയായിരുന്നു മൂന്നു ഗോളുകളും.
60ാം മിനിറ്റിൽ മൗർതദ ഫാൽ ഗോവയെ മുന്നിലെത്തിച്ചപ്പോൾ 63ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയ മലയാളി സ്ട്രൈക്കർ ജോബി ജസ്റ്റിനാണ് തൊട്ടടുത്ത മിനിറ്റിൽ കൊൽക്കത്തക്കാർക്ക് തുല്യത നൽകിയത്. എന്നാൽ, അതിന് രണ്ടു മിനിറ്റിെൻറ ആയുസ്സേയുണ്ടായിരുന്നുള്ളൂ.
പരിക്കുമാറി ആദ്യ ഇലവനിൽ തിരിച്ചെത്തിയ സൂപ്പർ സ്ട്രൈക്കർ ഫെറാൻ കോറോമിനാസ് 66ാം മിനിറ്റിൽ ഗോവയുടെ വിജയ ഗോൾ നേടി. 15 പോയൻറുള്ള ഗോവക്ക് തൊട്ടുപിറകിലാണ് 14 പോയൻറുമായി എ.ടി.കെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.