ഇതിഹാസതാരം സർ സയ്യിദ് അബ്ദുൽ റഹീമിെൻറ നായകത്വത്തിൽ ഡ്യൂറൻറ് കപ്പിലും റോവ േഴ്സ് കപ്പിലും വിജയങ്ങൾ െകായ്ത ഹൈദരാബാദ് പൊലീസ് ടീമിനെ രാജ്യത്തെ ഫുട്ബാൾ പ് രേമികൾ മറന്നുകാണാനിടയില്ല. ഹൈദരാബാദ് സംസ്ഥാന ഇലവൻ, ഹൈദരാബാദ് പൊലീസ്, ഈയിട െ ഫതേഹ് ഹൈദരാബാദ് എ.എഫ്.സി എന്നീ ടീമുകൾക്കുശേഷം നൈസാമിെൻറ മണ്ണിെൻറ ഫുട്ബാൾ പാ രമ്പര്യത്തിൽ പുതുവസന്തം തീർക്കാനാകും പുണെ സിറ്റി എഫ്.സിയുടെ വിടവാങ്ങലിൽ പിറവിയ െടുത്ത ഹൈദരാബാദ് എഫ്.സിയുടെ ശ്രമം. സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടർന്ന് അടച്ചുപൂട്ടിയ മറാത്ത ക്ലബിൽ നിന്നുള്ള ഭൂരിഭാഗം താരങ്ങളുടെയും സൂപ്പർ കോച്ച് ഫിൽ ബ്രൗണിെൻറയും സാന്നിധ്യം ഇതിന് മുതൽക്കൂട്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ടീം ഉടമസ്ഥരായ വരുൺ ത്രിപുരനേനിയും വിജയ് മദ്ദുരിയും.
കരുത്ത്
എല്ലാ ഡിപ്പാർട്മെൻറുകളും സന്തുലിതമായ ടീമിനെയാണ് ഹൈദരാബാദ് ഒരുക്കിയിരിക്കുന്നത്. മുന്നേറ്റത്തിൽ കുന്തമുനയായി ഒരുപിടി വിദേശതാരങ്ങളുടെ സാന്നിധ്യം ടീമിെൻറ കരുത്താകും. ബ്രസീലിയൻ താരങ്ങളായ മാഴ്സലോ, ബോബോ, ഇന്ത്യൻ താരം റോബിൻ സിങ്, ജമൈക്കൻ താരം ഗിൽസ് ബാർണസ് എന്നിവരടങ്ങുന്ന മുന്നേറ്റനിര ഏത് പ്രതിരോധത്തിലും വിള്ളൽ വീഴ്ത്താൻ കരുത്തുള്ളവർ. അതിവേഗ ഫുട്ബാളിെൻറ വക്താവാണ് ബ്രൗണെങ്കിലും ടീമിെൻറ പ്രതിരോധം ശക്തമാക്കാൻ മുൻ പ്രീമിയർ ലീഗ് പരിശീലകൻ ശ്രദ്ധിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട് താരം മാത്യു കില്ഗലോണിെൻറ നേതൃത്വത്തിലുള്ള പ്രതിരോധത്തിൽ കോട്ടകെട്ടാൻ സെൻട്രൽ ഡിഫൻസിൽ സ്പാനിഷ് താരം റഫ ലോപസുമുണ്ട്. ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലെ ഹീറോ ആദിൽ ഖാൻ ഇവർക്ക് തൊട്ടുമുന്നിലായി ഡിഫൻസിവ് മിഡ്ഫീൽഡറുടെ റോളിൽ കളത്തിലുണ്ടാകും. ലാല്‍ചുവാന്‍മാവിയ, കീഗന്‍ അല്‍മെയ്ഡ എന്നിവരാണ് ഫുള്‍ബാക്ക് പൊസിഷനിൽ. മിഡ്ഫീൽഡ് ജനറൽ മാര്‍കോ സ്റ്റാന്‍കോവിച്, നിഖിൽ പൂജാരി, ആഷിശ് റായ്, സാഹിൽ ടവോറ എന്നിവർ മധ്യനിരയിൽ കളിമെനയും. മുൻ ബ്ലാസ്റ്റേഴ്സ് താരം ദീപേന്ദ്ര നേഗിയും ഇക്കുറി ഹൈദരാബാദിനൊപ്പമാണ്. പരിചയസമ്പന്നനായ കമൽജിത്താകും ഗോൾവല കാക്കുക.
ദൗർബല്യം
ആഷിഖ് കുരുണിയൻ, ഡീഗോ കാർലോസ്, ഇയാൻ ഹ്യൂം എന്നീ വൻ താരങ്ങളുടെ അസാന്നിധ്യം ടീമിന് ചെറിയ അടിയാണ്. വിദേശതാരങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്ന ലൈനപ്പിൽ പരിചയ സമ്പന്നരായ തദ്ദേശീയ താരങ്ങളുടെ അസാന്നിധ്യം ടീമിെൻറ പ്രകടനത്തെ ബാധിക്കാനിടയുണ്ട്. പ്രീസീസണിൽ മികച്ച രീതിയിൽ ഒരുങ്ങാൻ സാധിക്കാത്തത് തിരിച്ചടിയാകും.
ബ്രൗൺ ഇഫക്ടിൽ കണ്ണുനട്ട്
തുടക്കത്തിൽ അടിപതറിയ ടീമിെൻറ കടിഞ്ഞാൺ പാതിവഴിയിൽ ഏറ്റെടുത്ത് ഏഴാംസ്ഥാനത്ത് ഫിനിഷ് ചെയ്യിച്ച കോച്ച് ഫിൽ ബ്രൗണിെൻറ ചാണക്യ തന്ത്രങ്ങളാണ് മറ്റൊരു പ്ലസ് പോയൻറ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഹൾ സിറ്റി, ബോൾട്ടൻ വാണ്ടറേഴ്സ്, ബ്ലാക്പൂൾ എന്നീ ടീമുകളെ പരിശീലിപ്പിച്ച ബ്രൗണിെൻറ കോച്ചിങ് മികവിലാണ് പൂർണ പ്രതീക്ഷ. 3-4-3 ശൈലിയിൽ ആക്രമണ ഫുട്ബാൾ കെട്ടഴിച്ചുവിട്ട ബ്രൗണിെൻറ ടീം ആറു മത്സരങ്ങളിൽ മൂന്നും ജയിക്കുകയും 12 ഗോളുകൾ സ്വന്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.