ജാംഷഡ്പുർ: ആദ്യജയം കൊതിച്ച ഹൈദരാബാദിനെ നിലംപരിശാക്കിയ ജയത്തോടെ ഐ.എസ്.എല്ലിൽ ആദ്യസ്ഥാനക്കാരായി ജാംഷഡ്പുർ എഫ്.സി. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ ആധികാരിക ജ യംകുറിച്ച ജാംഷഡ്പുർ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച് ആറു പോയൻറുമായാണ് ഒന്നാം സ ്ഥാനത്തേക്കുയർന്നത്. സീസണിൽ അരങ്ങേറ്റംകുറിച്ച ഹൈദരാബാദ് കളിച്ച രണ്ടു മത്സരങ്ങളും തോറ്റു.
കടലാസിൽ കരുത്തരായ എതിരാളികൾക്കെതിരെ ജെ.ആർ.ഡി ടാറ്റ സ്റ്റീൽ കോംപ്ലക്സിൽ ഉരുക്കുകോട്ട കെട്ടിയ ജാംഷഡ്പുർ കളിയിലെ ഒത്തിണക്കവും ഫിനിഷിങ്ങിലെ മികവും കരുത്താക്കിയാണ് ഹോംഗ്രൗണ്ടിൽ തകർപ്പൻ ജയം നേടിയത്.
ഗോളെന്നുറച്ച മൂന്ന് അവസരങ്ങൾ അവിശ്വസനീയമായി പാഴാക്കിക്കളഞ്ഞശേഷമാണ് 34ാം മിനിറ്റിൽ ചൗധരിയിലൂടെ ആതിഥേയർ ലീഡ് നേടിയത്. കാസ്റ്റെലിെൻറ പാസിൽ പിറ്റി തൊടുത്ത ഷോട്ട് എതിർഗോളി കമൽജിത്ത് തട്ടിയകറ്റാൻ ശ്രമിച്ച് പാളിയപ്പോൾ പന്തുകിട്ടിയ ഫാറൂഖ് ഉടനടി വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ പ്രത്യാക്രമണം ശക്തമാക്കിയ ൈഹദരാബാദ് ആദ്യപകുതിയുടെ ഇഞ്ചുറി ൈടമിലാണ് തുല്യത നേടിയത്. രോഹിത് കുമാർ അതിവേഗമെടുത്ത ഫ്രീകിക്കിൽ പന്ത് കാലിലെടുത്ത് കുതിച്ച മാഴ്സലീന്യോയുടെ ആംഗുലർ ഷോട്ട് ജാംഷഡ്പുർ ഗോളി സുബ്രതാപാലിെൻറ കൈയിൽതട്ടി വലക്കുള്ളിലേക്ക് പാഞ്ഞുകയറി. ഇടവേളക്കുശേഷം ഇരുനിരയും ജാഗ്രതയോടെ നിലയുറപ്പിച്ച ആദ്യമിനിറ്റുകൾക്കുശേഷം അനികേത് ജാദവിലൂടെ 62ാം മിനിറ്റിൽ ആതിഥേയർ ലീഡ് തിരിച്ചുപിടിച്ചു.
ഇടതുവിങ്ങിൽനിന്ന് ഫാറൂഖ് നൽകിയ പാസിൽ അനികേതിെൻറ േക്ലാസ്റേഞ്ച് ഷോട്ടിന് എതിർഡിഫൻസിന് മറുപടിയുണ്ടായില്ല. 75ാം മിനിറ്റിൽ മെമോയുടെ ലോങ് ബാളിൽ കാസ്റ്റെലും വലകുലുക്കിയതോടെ ഹൈദരാബാദിെൻറ തിരിച്ചുവരവ് മോഹം പൊലിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.