ന്യൂഡൽഹി: പ്രായത്തട്ടിപ്പിൽ പിടിയിലായ ജാംഷഡ്പുർ എഫ്.സിയുടെ യുവതാരം ഗൗരവ് മുഖിക്ക് ആറു മാസം വിലക്ക്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷെൻറ അച്ചടക്കസമിതിയാണ് വിലക്ക് ആറു മാസമാക്കാൻ തീരുമാനിച്ചത്. മുഖിക്ക് അനിശ്ചിതകാല വിലക്കിന് സാധ്യതയുണ്ടെന്ന് നേരേത്ത സൂചനയുണ്ടായിരുന്നു.
ഇതോടെ, ജാംഷഡ്പുർ താരത്തിന് െഎ.എസ്.എൽ ഇൗ സീസൺ പൂർണമായി നഷ്ടമാവും. 16 വയസ്സെന്നാണ് െഎ.എസ്.എൽ അധികൃതർക്ക് മുഖി നൽകിയിരുന്ന വിവരം. ബംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ െഎ.എസ്.എല്ലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനെന്ന റെക്കോഡ് ലഭിച്ചതിനു പിന്നാലെ പ്രായത്തട്ടിപ്പ് കഥ പുറത്തുവന്നു. 2015 അണ്ടർ 17 ദേശീയ ചാമ്പ്യൻഷിപ്പിനിടെ മുഖിയെ പ്രായത്തട്ടിപ്പിന് പിടികൂടി ശിക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.