കൊച്ചി: ഏഷ്യൻ കപ്പ് ഫുട്ബാളിനായി പിരിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിലെ മത്സരങ ്ങൾ 25ന് പുനരാരംഭിക്കും. ഇന്ത്യ ഗ്രൂപ് റൗണ്ടിൽ പുറത്തായ സാഹചര്യത്തിലാണ് മത്സരങ്ങളു ടെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തിൽ ആദ്യ മത്സരത്തിൽ ഹോം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് എ.ടി.കെയെ നേരിടും. മാർച്ച് മൂന്നിന് എ.ടി.കെയും ഡൽഹി ഡൈനാമോസും തമ്മിൽ നടക്കുന്ന മത്സരത്തോടെ ലീഗ് മത്സരങ്ങൾ അവസാനിക്കും.
11 മത്സരങ്ങളിൽനിന്ന് 27 പോയൻറുമായി ബംഗളൂരു എഫ്.സിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 12 മത്സരങ്ങളിൽനിന്ന് 24 പോയൻറുള്ള മുംബൈ രണ്ടാമതും 20 പോയൻറ് വീതമുള്ള എഫ്.സി ഗോവ, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് ടീമുകൾ മൂന്നും നാലും സ്ഥാനത്തുമാണ്. പ്രതീക്ഷകൾ അവസാനിച്ച ബ്ലാസ്റ്റേഴ്സ് 12 മത്സരങ്ങളിൽനിന്ന് ഒമ്പതു പോയൻറുമായി എട്ടാം സ്ഥാനത്താണ്.
കോച്ച് ഡേവിഡ് ജയിംസിനെ ഒഴിവാക്കിയതിനും പ്രമുഖ താരങ്ങൾ ഉൾപ്പെടെ മറ്റു ടീമിലേക്കു ചേക്കേറാൻ തയാറെടുക്കുന്നതിനും ഇടയിലാണ് ബ്ലാസ്റ്റേഴ്സ് എ.ടി.കെയെ നേരിടുന്നത്. ഫെബ്രുവരി 15ന് ചെന്നൈയിൻ എഫ്.സി, മാർച്ച് ഒന്നിന് നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എന്നിവർക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിെൻറ ഹോം മത്സരങ്ങൾ. ജനുവരി 31ന് ഡൽഹി ഡൈനാമോസ്, ഫെബ്രുവരി ആറിന് ബംഗളൂരു എഫ്.സി എന്നിവരെ എവേ മത്സരത്തിലും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.