ന്യൂഡൽഹി: ആഭ്യന്തര ലീഗുകളിൽ വിദേശ താരങ്ങളുടെ എണ്ണം വെട്ടിക്കുറക്കുന്നതുൾപ്പെടെ നിർണായക വിഷയങ്ങൾ ചർച്ച ചെയ്യാൻ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ടെക്നിക്കൽ സമിതി യോഗം വെള്ളിയാഴ്ച.
ഐ.എസ്.എൽ-ഐ ലീഗുകളിൽ അഞ്ചുപേർ വരെ നിലവിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇറങ്ങുന്നുണ്ട്. ഏഴുപേരെ വരെ ഒരു സീസണിൽ ടീമിെൻറ ഭാഗമായി നിലനിർത്തുകയുമാവാം. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) ചട്ട പ്രകാരം നാലു വിദേശ താരങ്ങൾക്കേ ഇറങ്ങാനാകൂ. അതിൽ ഒരാൾ എ.എഫ്.സി അംഗീകാരമുള്ള രാജ്യങ്ങളിൽനിന്നാവുകയും വേണം.
ഏഷ്യൻ മേഖലയിലെ താരങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്ന പുതിയ ഫോർമാറ്റിന് ദേശീയ കോച്ച് ഇഗോർ സ്റ്റിമാക്കിെൻറ പൂർണ പിന്തുണയുണ്ട്. യൂറോപ്പിൽനിന്നും ലാറ്റിൻ അമേരിക്കയിൽനിന്നും വൻതുക നൽകി ടീമിലെത്തിക്കുന്നതിെൻറ സാമ്പത്തിക ഭാരം ലഘൂകരിക്കാനും പുതിയ നീക്കത്തിനാകും.
നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ നിരയിൽ ഫിജി താരമായ ക്യാപ്റ്റൻ റോയ് കൃഷ്ണ ഉൾപ്പെടെ ഏഴു വിദേശ താരങ്ങളുണ്ടായിരുന്നു. മറ്റു ടീമുകളുടെയും സ്ഥിതി തഥൈവ. ചില ഐ.എസ്.എൽ ടീമുകൾക്ക് നീക്കത്തോട് എതിർപ്പുള്ളതായാണ് സൂചന. കഴിഞ്ഞ സീസണിൽ എ.എഫ്.സി അംഗരാജ്യങ്ങളിൽനിന്ന് മൂന്നു താരങ്ങൾ മാത്രമാണ് ഐ.എസ്.എല്ലിൽ കളിച്ചത് -എറിക് പാർതലു (ആസ്ട്രേലിയ), ഡേവിഡ് വില്യംസ് (ആസ്ട്രേലിയ), മാസിഹ് സൈഗാനി (അഫ്ഗാനിസ്താൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.