ഇന്ത്യൻ സൂപ്പർ ലീഗിലെ മുംബൈ സിറ്റി എഫ്.സി-എ.ടി.കെ കൊൽക്കത്ത മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. ഇതോടെ ഇരുടീമുകൾക്കും ഒാരോ പോയിൻറുകൾ വീതം ലഭിച്ചു. തീർത്തും വിരസമായ മത്സരത്തിൽ ഇരുടീമുകളുടെ ഭാഗത്ത് നിന്നും കാര്യമായ ആക്രമണങ്ങൾ ഉണ്ടായില്ല.
മുംബൈ ആയിരുന്നു പന്തടക്കത്തിൽ മുന്നിൽ നിന്നത്. എന്നാൽ ഗോൾ പോസ്റ്റിലേക്ക് രണ്ട് തവണ മാത്രമാണ് അവർക്ക് പ്രഹരിക്കാനായത്. എ.ടി.കെക്ക് മൂന്ന് തവണയാണ് പ്രഹരിക്കാനായത്. തുടരെ തോൽവിയേറ്റുവാങ്ങുന്ന ബ്ലാസ്റ്റേഴ്സിനും മറ്റു ടീമുകൾക്കും ഇന്നത്തെ മത്സരഫലം ആശ്വാസകരമായി.
ഇതുവരെ എട്ട് കളികളിൽ നിന്ന് 16 പോയിൻറുകളുള്ള എഫ്.സി ഗോവയാണ് പോയിൻറ് പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ബംഗളൂരു എഫ്.സിക്കും തുല്യ പോയിൻറാണ്. 14 പോയിൻറ് വീതമുള്ള മുംബൈ, നോർത്ത് ഇൗസ്റ്റ് ടീമുകളാണ് തൊട്ടു പുറകിലുള്ളത്. എട്ട് കളികളിൽ നിന്ന് ഏഴ് പോയിൻറ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.