ന്യൂഡല്‍ഹി: വീറുറ്റ 56 പോരാട്ടങ്ങള്‍ കഴിഞ്ഞ് സെമി ക്ളസിക്കിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്. ഒക്ടോബര്‍ ഒന്നിന് ഗുവാഹതിയില്‍ നോര്‍ത് ഈസ്റ്റും കേരള ബ്ളാസ്റ്റേഴ്സും തമ്മിലെ അങ്കത്തോടെ തുടങ്ങിയ ഗ്രൂപ് പോരാട്ടം കൊച്ചിയില്‍ ഇതേടീമുകളുടെ ഏറ്റുമുട്ടലോടെ തന്നെ അവസാനിച്ചു. ഇനി, തീപ്പാറുന്ന സെമി ആവേശം. സീസണിന് കിക്കോഫ് കുറിച്ചത് മുതല്‍ ഒരേ താളത്തില്‍ കുതിച്ച മുംബൈ സിറ്റിയും ഡല്‍ഹി ഡൈനാമോസും അനായാസമായി സെമിയിലത്തെിയപ്പോള്‍, അവസാന പോരാട്ടംവരെ കൈ്ളമാക്സ് നിലനിര്‍ത്തിയായിരുന്നു കേരള ബ്ളാസ്റ്റേഴ്സും അത്ലറ്റികോ ഡി കൊല്‍ക്കത്തയും മുന്നേറിയത്.
പ്രാഥമിക റൗണ്ടിലെ ജേതാക്കളായ മുംബൈ സിറ്റിയും നാലാം സ്ഥാനക്കാരായ അത്ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ് ആദ്യ സെമി. ഒന്നാം പാദം 10ന് കൊല്‍ക്കത്തയില്‍. രണ്ടാം പാദം 13ന് മുംബൈയില്‍.
അവസാന കുതിപ്പില്‍ സെമിയിലത്തെിയ കേരള ബ്ളാസ്റ്റേഴ്സിന് മൂന്നാം സ്ഥാനക്കാരായ ഡല്‍ഹിയാണ് എതിരാളി. ആദ്യ പാദം 11ന് കൊച്ചിയിലും രണ്ടാം പാദം 14ന് ഡല്‍ഹിയിലും.
എട്ടുപേരുടെ പോരാട്ടത്തില്‍ നാലുപേര്‍ സെമിയിലത്തെിയപ്പോള്‍ തീര്‍ത്തും നിരാശപ്പെടുത്തിയത് നിലവിലെ റണ്ണര്‍ അപ്പ് കൂടിയായ സീക്കോയുടെ ഗോവയാണ്. 14 കളിയില്‍ നാല് ജയം മാത്രമുള്ള ഗോവ 14 പോയന്‍റുമായി അവസാന സ്ഥാനത്തായി.
ആദ്യ രണ്ട് സീസണിലും സെമിയിലത്തെിയവര്‍ എട്ട് തോല്‍വിയുമായി ഇക്കുറി അവസാന സ്ഥാനക്കാരായി. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിനിന്‍െറ നിലയായിരുന്നു ഏറെ പരിതാപകരം. ആദ്യ സീസണിലെ ടോപ് സ്കോറര്‍ എലാനോയും കഴിഞ്ഞ സീസണിലെ ടോപ് സ്കോറര്‍ സ്റ്റീവന്‍മെന്‍ഡോസയും പോയതോടെ ഗോളടിക്കാന്‍ മറന്നുപോയി മാര്‍ക്കോ മറ്റരാസിയുടെ സംഘം. ഫലമോ, അഞ്ച് തോല്‍വിയും ആറ് സമനിലയുമായി നാണക്കേടിന്‍െറ പടുകുഴിയില്‍. മറ്റൊരു ടീമായ നോര്‍ത് ഈസ്റ്റ് ശരാശരി പ്രകടനവുമായി നേരത്തെ പുറത്തായി.
സീസണ്‍ സ്വപ്നസമാനമായി തുടങ്ങിയ നോര്‍ത്ത് ഈസ്റ്റിന്‍െറ കീഴടങ്ങലാണ് ആരാധകരെ വേദനിപ്പിച്ചത്.
ആദ്യ നാലുകളിയില്‍ മൂന്നും ജയിച്ച വടക്കുകിഴക്കന്‍ പടയുടെ തുടക്കത്തിലെ വേഗം ഏറെ പ്രതീക്ഷ നല്‍കി. എന്നാല്‍, നാല് തോല്‍വികളില്‍ ടീം വലഞ്ഞതോടെ സെമിസ്വപ്നം അടഞ്ഞ അധ്യായമായി. അവസാന അങ്കത്തില്‍ കേരള ബ്ളാസ്റ്റേഴ്സിനോടേറ്റ തോല്‍വിയുമായി (1-0) നാട്ടിലേക്ക് മടങ്ങാനായിരുന്നു വിധി.
മിന്നിത്തിളങ്ങി ഇന്ത്യക്കാര്‍
പോരാട്ടം രണ്ടുമാസം കടന്നപ്പോള്‍ വിദേശതാരങ്ങള്‍ക്കൊപ്പം ഇന്ത്യക്കാരും തിളങ്ങി. 134 ഗോളുകളാണ് ആകെ പിറന്നത്. ഇതില്‍ ഇന്ത്യക്കാരുടേത് 32 എണ്ണം. 28 അസിസ്റ്റും. ആറ് കളിയില്‍ അഞ്ച് ഗോള്‍ നേടിയ കേരള താരം സി.കെ. വിനീതാണ് ആതിഥേയരിലെ സൂപ്പര്‍ സ്റ്റാര്‍.
തിളങ്ങിയ യുവതാരങ്ങളില്‍ ഗോവയുടെ സാഹില്‍ ടവോര, ഡല്‍ഹിയുടെ മിലാന്‍ സിങ്, ചെന്നൈയിനിന്‍െറ ജെറി ലാല്‍റിന്‍സുവാല, ഡല്‍ഹിയുടെ കീന്‍ ലൂയിസ് എന്നിവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.