ന്യൂഡൽഹി: െഎ.എസ്.എൽ 2018-19 സീസണിലേക്ക് മൂർച്ചകൂട്ടാൻ സ്പാനിഷ് താരങ്ങളെ ക്ലബിലെത്തിച്ച് ഡൽഹിയും പുണെയും. മധ്യനിരയിലേക്ക് പുണെ എഫ്.സി ജൊനാഥൻ വിലയെ എത്തിച്ചപ്പോൾ, ഡൽഹി ഡൈനാമോസ് സെൻറർ ബാക്ക് മാർട്ടി ക്രെസ്പിയുമായി കരാറിലെത്തി. വില സെൽറ്റ ഡി വിഗോയുടെ താരമായിരുന്നു. 2006ൽ ലാ ലിഗയിൽ അരങ്ങേറ്റംകുറിച്ച താരം യുവേഫ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. സ്പാനിഷ് രണ്ടാം ഡിവിഷനിൽ പന്തുതട്ടിയ ക്രെസ്പി നിലവിൽ ചൈനീസ് ക്ലബ് നേയ് മോൻഗോൾ സൊഹോഗോയ് ടീമിെൻറ താരമാണ്. ചൈനീസ് ലീഗിൽ ഇൗ സീസൺ അവസാനിപ്പിച്ച ശേഷം താരം ഡൽഹിക്കൊപ്പം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.