കൊച്ചി: െഎ.എസ്.എൽ മൂന്നാം സീസണിൽ ശനിയാഴ്ച കലൂരിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്– ചെന്നൈയ്ൻ എഫ്.സി പോരാട്ടത്തിൽ മുൻ ഇറ്റാലിയൻ ഫുട്ബോൾ താരം മറ്റരാസിക്ക് പണികൊടുക്കാനുള്ള ഒരുക്കത്തിലാണ് ഒരു വിഭാഗം ബ്ലാസ്റ്റേഴ്സ് ആരാധകർ.
മത്സരത്തിൽ ഫ്രാൻസ് മുൻതാരം സിനദിൻ സിദാെൻറ മുഖം മൂടിയണിഞ്ഞ് മറ്റാരാസിയോടുള്ള കലിപ്പ് തീർക്കാനാണ് ഇക്കൂട്ടർ ആലോചിക്കുന്നത്. ഇതിനായി സ്റ്റേഡിയത്തിൽ ധരിക്കുന്ന സിദാെൻറ മുഖംമൂടിയുടെ ചിത്രവും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആരാധകർക്കായി 35,000 മുഖംമൂടിയുമായി താൻ കൊച്ചി കലൂർ സ്റ്റേഡിയത്തിലുണ്ടാകുമെന്നാണ്ഒരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ ഇരുടീമുകളും നേർക്കുനേർ വന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ പരാജയപ്പെടുത്തിയ ശേഷം ഹസ്തദാനത്തിനിടെ മറ്റരാസി എതിർ കളിക്കാരോട് അപമര്യാദയായി പെരുമാറിയിരുന്നു. ഇതിെൻറ പേരിൽ മറ്റരാസിക്ക് അന്ന് സസ്പെൻഷനും ലഭിച്ചു.
2006 ലോകകപ്പ് ഫൈനലിനിടെ ഫ്രഞ്ച് ഇതിഹാസം സിദാൻ മറ്റരാസിയെ തലകൊണ്ടിടിച്ച് നിലത്ത് വീഴ്ത്തിയിരുന്നു. ഇതാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ മറ്റരാസിക്കെതിരായി സിദാനെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.