കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ പ്രവേശനം നേടാൻ ഫ്രാഞ്ചൈസി ഫീസ് അടക്കില്ലെന്ന് മോഹൻ ബഗാനും ഇൗസ്റ്റ് ബംഗാളും. ഇക്കാര്യം െഎ.എസ്.എൽ വൃത്തങ്ങളെ ഒൗദ്യോഗികമായി അറിയിച്ചതായി ഇരു ടീമുകളും വ്യക്തമാക്കി. കൊൽക്കത്ത ക്ലബുകൾക്ക് പിന്തുണയറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രംഗത്തെത്തി. ‘‘തല ഉയർത്തി മുന്നോട്ടു പോവണം. അന്തസ്സ് നഷ്ടപ്പെടുത്തി ഒരു അനുരഞ്ജനത്തിനും നിൽക്കരുത്.’’ ^മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം ബംഗാൾ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ഉത്പൽ ഗാംഗുലി പറഞ്ഞു. െഎ.എസ്.എൽ നാലാം സീസണിലേക്ക് പുതിയ ടീമുകളെ ക്ഷണിച്ചതിനു പിന്നാലെ ബഗാനും ഇൗസ്റ്റ് ബംഗാളും ഫ്രാഞ്ചൈസി അപേക്ഷ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.