മുംബൈ: ഐ.എസ്.എല്ലിൽ നവാഗതരായ ഹൈദരാബാദ് എഫ്.സിക്ക് ഏഴാം തോൽവി. ഞായറാഴ്ച മുംബൈ സിറ്റി എഫ്.സിയാണ് ഹൈദരാബാദിനെ 2-1ന് തോൽപിച്ചത്. മുംബൈ ഫുട്ബാൾ അരീനയിൽ നടന്ന മത്സരത്തിൽ സെനഗാൾ താരം മോഡോ സുഗോ (6, 78) ഇരു പകുതികളിലുമായി നേടിയ ഗോളുകളുടെ മികവിലാണ് മുംബൈയുടെ ജയം. 81ാം മിനിറ്റിൽ ബോബോ ഹൈദരാബാദിനായി ലക്ഷ്യം കണ്ടു. 10 മത്സരങ്ങളിൽനിന്ന് 16 പോയൻറുമായി മുംബൈ നാലാം സ്ഥാനത്തും അഞ്ച് പോയൻറ് മാത്രമുള്ള ഹൈദരാബാദ് 10ാം സ്ഥാനത്തുമാണ്.
ഐ.എസ്.എൽ ഫിക്സ്ചറിൽ മാറ്റം
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ഫിക്സ്ചറിൽ മാറ്റം. കേരള ബ്ലാസ്റ്റേഴ്സിെൻറ മത്സരം ഉൾപ്പെടെ ആറ് കളികളുടെ സമയക്രമമാണ് വിവിധ കാരണങ്ങളാൽ പുനർനിർണയിച്ചത്. അസമിൽ നടന്ന പൗരത്വ ദേഭഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റിവെച്ച ഡിസംബർ 12ലെ നോർത്ത് ഈസ്റ്റ് യുനൈറ്റഡ്-ചെന്നൈയിൻ എഫ്.സി മത്സരം 2020 ഫെബ്രുവരി 25ന് ഗുവാഹതിയിൽ നടക്കും. ചെന്നൈയിൻ എഫ്.സി x ബംഗളൂരു എഫ്.സി (ഫെബ്രുവരി ഏഴ്), നോർത്ത് ഈസ്റ്റ് x കേരള ബ്ലാസ്റ്റേഴ്സ് (ഫെബ്രുവരി ഒമ്പത്) മത്സരങ്ങൾ പരസ്പരം മാറ്റി നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.