സോൾ: അണ്ടർ 20 ലോകകപ്പിൽ ശക്തരായ ഫ്രാൻസിനെ തകർത്ത് ഇറ്റലി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സെനഗാളിനെ തോൽപിച്ച് മെക്സികോയും ന്യൂസിലൻഡിനെ തോൽപിച്ച് അമേരിക്കയും അവസാന എട്ടിൽ ഇടം നേടി. ഫ്രാൻസിനെ 2-1ന് തോൽപിച്ചാണ് ഇറ്റലിയുടെ മുന്നേറ്റം. 27ാം മിനിറ്റിൽ ഒർസോളിനി നേടിയ ഗോളിൽ ഇറ്റലി ആദ്യം മുന്നിലെത്തിയിരുന്നു. എന്നാൽ, 37ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അഗസ്റ്റിൻ ഗോളാക്കിയതോടെ ഫ്രാൻസ് ഒപ്പമെത്തി. പിന്നീട് രണ്ടാം പകുതിയിൽ പാനികോ നേടിയ ഗോളിൽ ഇറ്റലി വിജയം ഉറപ്പിക്കുകയായിരുന്നു. സെനഗാളിനെതിരെ മെക്സികോയുടെ ജയം ഒരു ഗോളിനായിരുന്നു. 89ാം മിനിറ്റിൽ സിസ്നെരോസ് നേടിയ ഗോളിലാണ് ലാറ്റിനമേരിക്കൻ കരുത്തർ മുന്നേറുന്നത്. ന്യൂസിലൻഡിനെതിരെ ഗോൾമഴ വർഷിച്ച മത്സരത്തിൽ അമേരിക്ക 6-0നാണ് വിജയിക്കുന്നത്. ഇതോടെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ചിത്രം വ്യക്തമായി. ക്വാർട്ടർ മത്സരങ്ങൾ: പോർചുഗൽ-ഉറുഗ്വായ്, വെനിസ്വേല-അമേരിക്ക, ഇറ്റലി-സാംബിയ, മെക്സികോ- ഇംഗ്ലണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.