സോൾ: അണ്ടർ 20 ലോകകപ്പിൽ ഗ്രൂപ് ‘ഡി’യിൽനിന്ന് ജപ്പാനും ഇറ്റലിയും പ്രീക്വാർട്ടറിൽ ഇടം കണ്ടെത്തി. ഇരു ടീമുകളുടെയും അവസാന മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 2-2ന് പോരാട്ടം അവസാനിക്കുകയായിരുന്നു. ഇതോടെ നാലു പോയൻറ് വീതം ഇരുവരും പങ്കിട്ടപ്പോൾ രണ്ടാം സ്ഥാനക്കാരായി ഇറ്റലി നേരിട്ടും മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽനിന്ന് ജപ്പാനും നോക്കൗട്ട് യോഗ്യത കരസ്ഥമാക്കി. ‘ഡി’ ഗ്രൂപ്പിൽ ഏഴു പോയൻറുമായി ഉറുഗ്വായിയാണ് ഗ്രൂപ് ചാമ്പ്യന്മാർ.
ആവേശകരമായ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിട്ടുനിന്നശേഷമാണ് ജപ്പാൻ മത്സരത്തിലേക്ക് തിരിച്ചുവരുന്നത്. മൂന്നാം മിനിറ്റിൽ റിക്കാർഡോ ഒർസോളിനിയും ഏഴാം മിനിറ്റിൽ ഗിസപ്പെ പാനിേകായും ഗോൾ നേടിയപ്പോൾ രണ്ടു ഗോളുകൾക്ക് ഇറ്റലി മുന്നിലെത്തി. എന്നാൽ, 22ാം മിനിറ്റിലും 50ാം മിനിറ്റിലും ഗോൾ നേടി ജപ്പാൻ തിരിച്ചുവരുകയായിരുന്നു. റിറ്റ്സു ഡോണാണ് ജപ്പാെൻറ രണ്ടു ഗോളുകളും നേടിയത്. അതേസമയം, ഉറുഗ്വായി അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഗോൾരഹിത സമനിലയിൽ കുരുങ്ങി. സമനില വഴങ്ങിയെങ്കിലും ഗ്രൂപ് ചാമ്പ്യന്മാരായ ഉറുഗ്വായ് പ്രീക്വാർട്ടറിലേക്ക് ടിക്കറ്റ് നേടിയപ്പോൾ ദക്ഷിണാഫ്രിക്ക പുറത്തായി.
ഗ്രൂപ് ‘സി’യിൽ സാംബിയയെ കോസ്റ്ററീക 1-0ത്തിന് അട്ടിമറിച്ചപ്പോൾ, ഇറാനെ പോർചുഗൽ 2-1ന് തോൽപിച്ചു. ജസ്റ്റിൻ ഡലിയുടെ ഏകഗോളിലാണ് കോസ്റ്ററീകയുടെ ജയം. പോർചുഗലിനായി ഡിയാഗോ ഗോൺകലേവസ്, ഡരക്ഷൺ മെഹർ എന്നിവർ ഗോൾ നേടിയേപ്പാൾ റസ ഷക്കീരിയാണ് ഇറാെൻറ ആശ്വാസ ഗോൾ നേടിയത്. ഗ്രൂപ് ‘സി’യിൽ സാംബിയയാണ് ഗ്രൂപ് ചാമ്പ്യന്മാർ. സാംബിയക്കു പുറെമ പോർചുഗലും കോസ്റ്ററീകയും നോക്കൗട്ട് ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.