ചെന്നൈ: ഇന്ത്യൻ സൂപ്പർലീഗ് മുൻചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സി കോച്ചായി മുൻ ആസ്റ്റൻവില്ല പരിശീലകൻ ജോൺ ഗ്രിഗറിയെ നിയമിച്ചു. കഴിഞ്ഞ മൂന്ന് സീസണിലും ടീം കോച്ചായിരുന്ന മാർകോ മറ്റരാസിയുടെ പിൻഗാമിയായാണ് നാലു പതിറ്റാണ്ടിലേറെ കോച്ചിങ് പരിചയമുള്ള ഗ്രിഗറിയുടെ വരവ്. ഇംഗ്ലണ്ട് ദേശീയ ടീമിനായി ആറു മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഗ്രിഗറി ഇംഗ്ലീഷ് ക്ലബുകളായ ആസ്റ്റൻ വില്ല, ക്യൂ.പി.ആർ, ബോൾട്ടൻ വാൻഡേഴ്സ്, പ്ലേമൗത്ത് ടീമുകൾക്കായി കളിച്ച ശേഷം 1989ലാണ് പരിശീലക വേഷമണിയുന്നത്. തുടർന്ന് ആസ്റ്റൻവില്ല, പ്ലേമൗത്ത്, ക്യൂ.പി.ആർ, ആഷ്ഹുഡ് തുടങ്ങിയ വിവിധ ടീമുകളെ പരിശീലിപ്പിച്ചു. 2000ൽ ഗ്രിഗറിയുടെ കോച്ചിങ്ങിൽ ആസ്റ്റൻവില്ല എഫ്.എ കപ്പ് റണ്ണർ അപ്പായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.