മഡ്രിഡ്: 617 പാസുകൾ, 21 ഷോട്ടുകൾ, ഒമ്പത് കോർണറുകൾ, 66 ശതമാനം ബാൾെപാസഷൻ. തൊണ്ണൂറു മിനിറ്റും റയൽ നിറഞ്ഞുകളിച്ചിട്ടും ടോട്ടൻഹാമിെൻറ വല കുലുങ്ങിയത് ഒറ്റത്തവണ. അതും പെനാൽറ്റിയിൽ. ചാമ്പ്യൻസ് ലീഗിലെ മൂന്നാം മത്സരത്തിൽ ചാമ്പ്യൻ റയലിനെ സാൻറിയാഗോ ബെർണബ്യൂവിൽ ഹാരി കെയ്നും കൂട്ടരും സമനിലയിൽ തളച്ചു (1-1).
രണ്ടു ഗോളുകളും റയലിെൻറ താരങ്ങളിൽ നിന്നായിരുന്നു. 28ാം മിനിറ്റിൽ റാഫേൽ വറാനെയുടെ പിഴവിൽ റയൽ സെൽഫ്ഗോൾ വഴങ്ങിയതോടെ ടോട്ടൻഹാം മുന്നിലെത്തി. അവസരങ്ങൾ ഏറെയെത്തിയെങ്കിലും റയൽ തിരിച്ചടിച്ചത് പെനാൽറ്റിയിൽ. കിക്കെടുത്ത ക്രിസ്റ്റ്യാനോ റൊണാൾഡോ (43ാം മിനിറ്റ്) പിഴക്കാതെ പന്ത് വലയിലാക്കി. പിന്നീടൊരു ഗോൾ പിറന്നതേയില്ല.
ഏഴടിച്ച് ലിവർപൂൾ
ലിവർപൂളിെൻറ മിന്നും താരങ്ങളെല്ലാം വലകുലുക്കിയ മത്സരത്തിൽ സ്ലൊവീനിയൻ ടീം മാരിബർ ചിത്രത്തിലേ ഇല്ലായിരുന്നു. സമ്പൂർണ ആധിപത്യവുമായി കളത്തിൽ ചെമ്പട തീർത്തുവാണപ്പോൾ ജയിച്ചത് 7-0ന്. മാരിബറിെൻറ തട്ടകത്തിൽ ലിവർപൂൾ നാലാം മിനിറ്റിൽ തന്നെ വെടിക്കെട്ടിന് തുടക്കമിട്ടു. റോബർട്ട് ഫിർമീന്യോ(4, 54), ഫിലിപ് കൗടീന്യോ(13), മുഹമ്മദ് സലാഹ് (19,39), ഒാക്സലെയ്ഡ് ഷാംബർലയ്ൻ (86), അലക്സാണ്ടർ അർനോൾഡ് (90) എന്നിവരാണ് മാരിബറിനെ സ്വന്തം ആരാധകർക്കു മുമ്പിൽ നാണംകെടുത്തിയത്.
മറ്റു മത്സരങ്ങളിൽ സ്പാർട്ടക് മോസ്കോ സെവിയ്യയെയും (5-1), സിറ്റി നാപോളിയെയും (2-1), ബെസ്കിറ്റാസ് മോണകോയെയും(2-1) േതാൽപിച്ചപ്പോൾ, ബൊറൂസിയ ഡോർട്ട്മുണ്ട്-അപോയൽ മത്സരം സമനിലയിൽ(1-1) അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.