ജയം; സ്​പാനിഷ്​ ലീഗിൽ റയൽ ഒന്നാമത്​

മാഡിഡ്ര്​: സ്​പാനിഷ്​ ലീഗ്​ ഫുട്​ബാളിൽ ബാഴ്​സലോണയെ മറികടന്ന്​ റയൽ മാഡ്രിഡ്​ ഒന്നാമത്​. എസ്​പാനിയോളിനെതിരായ മൽസരത്തിൽ ജയിച്ചതോടെയാണ്​ റയൽ ഒന്നാമതെത്തിയത്​. ഇതോടെ ബാഴ്​സക്ക്​ മേൽ രണ്ട്​ പോയൻറി​െൻറ ലീഡ്​ റയൽ ഉറപ്പിച്ചു. കഴിഞ്ഞ മൽസരത്തിൽ വഴങ്ങിയ സമനിലയാണ്​ ബാഴ്​സലോണക്ക്​ വിനയായത്​. ലീഗ്​ പുനഃരാരംഭിച്ച ശേഷം റയൽ നേടുന്ന തുടർച്ചയായി അഞ്ചാം ജയമാണിത്​.

ആദ്യ പകുതി അവസാനിക്കാനിരിക്കെ​ കാസ്​മിറോയാണ്​ റയലിനായി വിജയഗോൾ നേടിയത്​. കരീം ബെൻസേമയുടെ തകർപ്പൻ പാസിൽ നിന്നായിരുന്നു ഗോൾ​. 32 കളികളിൽ നിന്ന്​ റയൽ മാഡ്രിഡിന്​ 71 പോയൻറുണ്ട്​ ഇത്രയും കളികളിൽ നിന്ന്​ ബാഴ്​സക്ക്​ 69 പോയൻറ്​ മാത്രമാണുള്ളത്​.

മറ്റൊരു മത്സരത്തിൽ വിയ്യാറയൽ എതിരില്ലാത്ത രണ്ട്​ ഗോളുകൾക്ക്​ വലൻസിയയെ തോൽപ്പിച്ചു. പാക്കോ അല്‍ക്കാസര്‍, ജെറാഡ്​ മൊറേന എന്നിവരാണ്​ സ്​കോറർമാർ.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.